കര്‍ഷകര്‍ക്ക് 12-ാം ഗഡു ഇന്ന് വരും
പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിഎം കിസാന്‍ സമ്മാന്‍ 2022 ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 13,500-ലധികം കര്‍ഷകരെയും 1,500-ഓളം അഗ്രികള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പുകളെയും ഒരുമിച്ച് കൊണ്ടുവരാനാണ് രണ്ട് ദിവസത്തെ പരിപാടി ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇതിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഒരു കോടിയിലധികം കര്‍ഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവേഷകരുടെയും നയരൂപീകരണ പ്രവര്‍ത്തകരുടെയും മറ്റ് പങ്കാളികളുടെയും പങ്കാളിത്തവും സമ്മേളനത്തില്‍ കാണാം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയ്ക്ക് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 12 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ കൈമാറും.