നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദേശീയ ആയുർവേദ ദിനത്തോട് അനുബന്ധിച്ച് സർക്കാർ ആയുർവേദ കോളേജിലെ ഐ & ഇഎൻടി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ മാസം 19 ന് രാവിലെ 9 മണി മുതൽ 1 മണി വരെ ഗ്ലോക്കോമ സ്ക്രീനിംഗ് ക്യാമ്പും, 20 തിന് രാവിലെ 9 മുതൽ 1 മണി വരെ പ്രമേഹ സംബന്ധമായ നേത്ര രോഗത്തിനും ( ഡയബറ്റിക് റെറ്റിനോപതി) ക്യാമ്പ് നടത്തുന്നു.
അന്നേ ദിവസം കാഴ്ച പരിശോധന, വീക്ഷണ പരിധി ( പെരിമെട്രി), കണ്ണിന്റെ മർദ്ദം അളക്കൽ ( അപ്ലനേഷൻ ടോണോമെട്രി), ഒ.സി.ടി എന്നീ പരിശോധനകൾ ബിപിഎൽ വിഭത്തിലുള്ള രോഘികൾക്ക് സൗജന്യമായും, എ.പി.എൽ വിഭാഗത്തിലുള്ള രോഗികൾക്ക് പകുതി നിരക്കിലും ലഭ്യമാക്കും.ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9 മണി മുതൽ ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുനിൽകുമാർ അറിയിച്ചു.