പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി

 പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം. രജിസ്റ്റർ ചെയ്തവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.