നി​ര​ക്കി​ള​വോ​ടെ കൂ​ടു​ത​ൽ ഇ.​വി സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്നു

 നി​ര​ക്കി​ള​വോ​ടെ കൂ​ടു​ത​ൽ ഇ.​വി സ്​​റ്റേ​ഷ​നു​ക​ൾ വ​രു​ന്നു

അ​തി​വേ​ഗ ചാ​ർ​ജി​ങ്​ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന്​ ദു​ബൈ അ​ധി​കൃ​ത​ർ. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ഇ.​വി ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ യു.​എ.​ഇ ഒ​രു​ങ്ങു​ന്നു. നി​ര​ക്കി​ള​വോ​ടെ അ​തി​വേ​ഗം ചാ​ർ​ജി​ങ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യും ന്യാ​യ​മാ​യ വി​ല​യും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ചാ​ർ​ജി​ങ്​ സ​മ​യം കു​റ​ക്കു​ന്ന സം​വി​ധാ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ പു​തി​യ നി​യ​മ​നി​ർ​മാ​ണം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മ​ന്ത്രി സു​ഹൈ​ൽ അ​ൽ മ​സ്​​റൂ​യി​യാ​ണ്​ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ്​ യൂ​ട്ടി​ലി​റ്റീ​സ്​ കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.