മുട്ടവില 13 ശതമാനം ഉയരും

 മുട്ടവില 13 ശതമാനം ഉയരും

യു.എ.ഇയിൽ മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങളുടെ വില താൽകാലികമായി ഉയരും. 13 ശതമാനമാണ്​ ഉയരുന്നത്​. ആറ്​ മാസത്തേക്ക്​ മാത്രമാണ്​ വർധനവ്​. ആറ്​ മാസത്തിന്​ ശേഷം വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വില പുനർനിർണയിക്കും. ഉ​പഭോക്​താവും കച്ചവടക്കാരും തമ്മിലെ ബന്ധം സന്തുലിതമാക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടിയെന്ന്​ സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. നിർമാണ ചെലവ്​ വർധിച്ചതിനാൽ വൻ നഷ്ടത്തിലാണെന്നും വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ വിവിധ കമ്പനി ഉടമകൾ അപേക്ഷ നൽകിയിരുന്നു.