മുട്ട ദിവസവും കഴിക്കാമോ?

 മുട്ട ദിവസവും കഴിക്കാമോ?

മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. കണ്ണുകളുടെ സംരക്ഷണത്തിനും മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ട സൾഫർ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്.

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവയും അടങ്ങിയിട്ടുണ്ട്. ഡയറ്റ് ചെയ്യുന്നവർക്ക് വേണ്ട ഊർജ്ജം നൽകാനും മുട്ട കഴിക്കാം.

Ashwani Anilkumar

https://newscom.live