താജിക്കിസ്ഥാനിൽ ഭൂചലനം
താജിക്കിസ്ഥാനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം. അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു.
പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് സ്ഥിതി ചെയ്യുന്നുണ്ട്. ഈ അണക്കെട്ടിന് പൊട്ടൽ സംഭവിച്ചാൽ വലിയ അപകടത്തിലേക്കാകും അത് വഴിവയ്ക്കുകയെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.