വി​ദേ​ശ​ത്തു​ നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​ സൗ​ക​ര്യം

 വി​ദേ​ശ​ത്തു​ നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​ സൗ​ക​ര്യം

വി​ദേ​ശ​ത്തു ​നി​ന്ന്​ വ്യ​ക്​​തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഇ​ല​ക്​​ട്രോ​ണി​ക്​ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. യു.​എ.​ഇ രോ​ഗ​പ്ര​തി​രോ​ധ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ്​ പ്ര​വാ​സി​ക​ൾ​ക്ക്​ അ​ട​ക്കം സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നും ഇ-​പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ-​പെ​ർ​മി​റ്റു​ക​ൾ എ​ടു​ക്കാ​തെ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും മ​രു​ന്നു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ക​സ്റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​താ​യി വ​രും. സം​ശ​യ​ക​ര​മാ​യ മ​രു​ന്നു​ക​ളാ​ണെ​ങ്കി​ൽ ചി​ല​പ്പോ​ൾ ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം.

ര​ണ്ട് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കാ​ൻ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ലോ സ്മാ​ർ​ട്ട് ആ​പ്പി​ലോ​ ലോ​ഗി​ൻ ചെ​യ്യ​ണം. തു​ട​ർ​ന്ന്​ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ ഇ-​പെ​ന്‍റ​മി​റ്റ്​ എ​ന്ന കാ​റ്റ​ഗ​റി കാ​ണാ​നാ​കും. ഇ​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ ഡേ​റ്റ ന​ൽ​കു​ക​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ അ​റ്റാ​ച്ചു​ചെ​യ്യു​ക​യും ഇ​ല​ക്‌​ട്രോ​ണി​ക് രീ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ-​പെ​ർ​മി​റ്റ്​ ല​ഭി​ക്കും. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സേ​വ​ന നി​ബ​ന്ധ​ന​ക​ൾ അ​നു​സ​രി​ച്ച് രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ആ​റ് മാ​സം​വ​രെ വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദ​മു​ണ്ട്​.