വരണ്ട മുടി പ്രശ്‌നമാകുന്നുണ്ടോ; പരിഹാരം വീട്ടിൽ തന്നെ
മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനൊപ്പം ശിരോചര്‍മ്മം കൂടി വരണ്ടാല്‍ പറയേണ്ടതില്ല. തണുപ്പ് കാലത്ത് ശിരോചര്‍മ്മം വരണ്ടതാകാനുള്ള സാദ്ധ്യത കൂടുതലാണ്.ഇത് തലമുടികളില്‍ താരന്‍ വര്‍ദ്ധിക്കാനും കാരണമാകും. ശിരോചര്‍മ്മം വരണ്ടു കഴിഞ്ഞാല്‍ ചൊറിച്ചിലും സ്വാഭാവികമാണ്. ഇത് മാറാന്‍ പല പരീക്ഷണങ്ങളും നമ്മള്‍ നടത്തുന്നു. ചിലര്‍ വലിയ വില കൊടുത്ത് ക്രീമുകള്‍ വാങ്ങി പരീക്ഷിക്കാറുണ്ട്. എന്നാല്‍ മുടികളെ ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് നമ്മുടെ വീടുകളില്‍ തന്നെ പരിഹാരമുണ്ട്. മുടിയെ പോഷിപ്പിക്കാന്‍ വളരെ നല്ലതാണ് കറിവേപ്പില എണ്ണ. ഇത് ശിരോചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വിറ്റാമിന്‍ സി,വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, ഫോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ് കറിവേപ്പില. ആഴ്ചയില്‍ 1-2 തവണ കറിവേപ്പില എണ്ണ ഉപയോഗിച്ച് തല നല്ല പോലെ മസാജ് ചെയ്യുക.
മുടിയില്‍ സാധാരണയായി നാം വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ശിരോചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതുകൊണ്ട് അണുബാധയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാനും വെള്ളിച്ചെണ്ണയ്‌ക്ക് കഴിയും. വെള്ളിച്ചെണ്ണ തെയ്കുമ്പോൾ നല്ലത് പോലെ ശിരോചര്‍മ്മത്തില്‍ പിടിക്കുന്ന പോലെ തേയ്‌ക്കുക. ശിരോചര്‍മ്മത്തില്‍ ജലാംശം നല്‍കാനും താരന്‍ അകറ്റാനും നല്ലതാണ് വാഴപ്പഴം. വാഴപ്പഴം അരച്ച ശേഷം അതിലേയ്‌ക്ക് കുറച്ച് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഒഴിക്കുക. നന്നായി കുഴച്ച ശേഷം തലയില്‍ നല്ലപോലെ മസാജ് ചെയ്യുക. പത്ത് പതിനഞ്ച് മിനിറ്റ് വച്ച ശേഷമേ കഴുകി കളയാവൂ.
വരണ്ട ശിരോചര്‍മ്മത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ കറ്റാര്‍ വാഴയിലുണ്ട്. ശിരോചര്‍മ്മത്തില്‍ ഉണ്ടാകുന്ന വീക്കത്തിന് നല്ല പരിഹാരമാണ് കറ്റാര്‍ വാഴ. തല കഴുകുന്നതിന് തൊട്ടുമുൻപ്, കറ്റാര്‍ വാഴ മിശ്രിതം തലയില്‍ 10-15 മിനിറ്റ് നേരം പുരട്ടുക. മുട്ടയിലെ കൊഴുപ്പും പ്രോട്ടീനും ശിരോചര്‍മ്മത്തിലുണ്ടാകുന്ന ചെറിയ ഫംഗല്‍ പ്രശ്നങ്ങളെ അകറ്റും. ചര്‍മ്മത്തെ മിനുസമാക്കാന്‍ തൈര് നല്ലതാണ്. ഒരു ചെറിയ പാത്രത്തിലേയ്‌ക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. അതിലേയ്‌ക്ക് അര കപ്പ് തൈര് യോജിപ്പിക്കുക. മുടി കഴുകുന്നതിനുമുമ്ബ് 10 മിനിറ്റ് തലയില്‍ ഇത് പുരട്ടുക.