ഗാർഹിക പീഡനക്കേസ്: ഡോക്ടർക്കെതിരെ വിധി

 ഗാർഹിക പീഡനക്കേസ്: ഡോക്ടർക്കെതിരെ വിധി

ഗാർഹിക പീഡന കേസിൽ പരാതിക്കാരിക്കും മകൾക്കും വൻ തുക പ്രതിമാസം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. തിരുവനന്തപുരം സ്വദേശി 30 കാരിയായ ഷിഫാന ഉബൈസ് തൃശൂർ സ്വദേശിയായ ഡോ മുഫീദിനെതിരെ നൽകിയ കേസിലാണ് ആറ്റിങ്ങൽ കോടതിയുടെ നിർണായക ഉത്തരവ്. മുഫീദ് ഭാര്യക്ക് പ്രതിമാസം 50,000 രൂപയും മകൾക്ക് പ്രതിമാസം 80,000 യും ജീവിതച്ചെലവിനായി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഡോ മുഫീദും അച്ഛൻ മുഹമ്മദ് അബ്ദുൾ റഹ്മാനും അമ്മ സൈഫുന്നീസയ്ക്കും എതിരെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് പേരും ചേർന്ന് 50 ലക്ഷം രൂപയും പരാതിക്കാരിക്കും മകൾക്കും നൽകണം. തിരുവനന്തപുരം താജ് ഹോട്ടലിൽ വെച്ച് 012 ഓഗസ്റ്റ് 22 നായിരുന്നു ഇവരുടെ വിവാഹം. ഒന്നര കോടി രൂപയും ബെൻസ് കാറും 270 പവനുമാണ് വിവാഹ സമയത്ത് സ്ത്രീധനമായി നൽകിയിരുന്നതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.