ട്രാഫിക് നിയമം ലംഘിച്ചാല്‍ പൂവ് നല്‍കും

 ട്രാഫിക് നിയമം ലംഘിച്ചാല്‍ പൂവ് നല്‍കും

ദീപാവലി ആഘോഷം പ്രമാണിച്ച് ട്രാഫിക് നിയമലംഘകര്‍ ഒടുക്കേണ്ട പിഴ ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍. വെള്ളിയാഴ്ച്ച സൂറത്തില്‍ വെച്ചാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഗ്‌വി ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 27 വരെ ട്രാഫിക് നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പൊലീസ് പിഴയീടാക്കില്ലെന്നാണ് അറിയിച്ചത്.

‘ഒക്ടോബര്‍ 21 മുതല്‍ ഒക്ടോബര്‍ 27 വരെ ഗുജറാത്ത് ട്രാഫിക് പൊലീസ് നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കില്ല. ആരെങ്കിലും ഹെല്‍മെറ്റ് വെക്കാതെയോ, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയോ, മറ്റേതെങ്കിലും വിധേന ട്രാഫിക് നിയമം ലംഘിച്ചാല്‍ അവര്‍ക്ക് പൊലീസ് ഒരു പൂവ് നല്‍കും.’ മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച്ചയാണ് സംസ്ഥാനത്ത് ഗോവത്സ ദ്വാദശി നടത്തിയത്. ഒക്ടോബര്‍ 24 നാണ് ദീപാവലി. എന്നാല്‍ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തന്ത്രമാണിതെന്നാണ് പ്രതിപക്ഷ ആരോപണം.

Ananthu Santhosh

https://newscom.live/