മലബന്ധം തടയാന്‍ ഇതാ ചില ടിപ്‌സുകള്‍

 മലബന്ധം തടയാന്‍ ഇതാ ചില ടിപ്‌സുകള്‍

1 കട്ടത്തൈരും ഫ്‌ളാക്‌സ് സീഡ് പൗഡറും യോജിപ്പിച്ച് കഴിക്കുന്നതാണ് ഒരു പോംവഴി. കട്ടത്തൈര് കഴിക്കുന്നത് നമ്മുടെ വയറ്റിലെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കുന്നതിന് സഹായിക്കുന്നു. ഇതുമൂലം ദഹനപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമുണ്ടാകും. അതുപോലെ ഫ്‌ളാക്‌സ് സീഡ്‌സ് ആണെങ്കില്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഫൈബറിന്റെ നല്ലൊരു ഉറവിടമാണ്.
2 രാവിലെ മറ്റെന്തെങ്കിലും കഴിക്കുന്നതിന് മുമ്പായി നാലോ അഞ്ചോ നെല്ലിക്ക വെള്ളത്തില്‍ ജ്യൂസടിച്ച് കഴിക്കുന്നതും മലബന്ധം ഒഴിവാക്കാന്‍ ചെയ്യാവുന്നതാണ്. ഇതില്‍ ഉപ്പ് അല്ലാതെ മറ്റൊന്നും ചേര്‍ക്കേണ്ടതില്ല.
3 ഓട്ട് ബ്രാന്‍ കഴിക്കുന്നതും ദഹനം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ഇതുവഴി മലബന്ധം വലിയൊരു അളവ് വരെ പരിഹരിക്കാനും സാധിക്കും.
4 മലബന്ധം പതിവാണെങ്കില്‍ രാത്രിയില്‍ കിടക്കാന്‍ പോകും മുമ്പ് അല്‍പം പാലില്‍ നെയ് കലര്‍ത്തി കഴിക്കുന്നതും നല്ലതാണ്. പാലിനോട് അലര്‍ജിയുള്ളവര്‍ ഇത് പരീക്ഷിച്ചുനോക്കരുതേ. ഒരു കപ്പ് ചൂടുപാലില് ഒരു ടീസ്പൂണ്‍ നെയ് (നാടന്‍ നെയ് ആണ് നല്ലത്) ചേര്‍ത്ത് കഴിക്കുകയാണ് വേണ്ടത്.
5 ഡയറ്റില്‍ ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതും മലബന്ധം തടയാന്‍ ഉപകരിക്കും. ചീര, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഫൈബര്‍, ഫോളേറ്റ്, വൈറ്റമിന്‍-സി, വൈറ്റമിന്‍- കെ എന്നിവയാലെല്ലാം സമ്പന്നമാണ് ഇലക്കറികള്‍. ഇവയെല്ലാം ദഹനം എളുപ്പത്തിലാക്കുന്നതിനും മലം കട്ടിയാകുന്നത് ഒഴിവാക്കാനും സഹായിക്കുന്ന ഘടകങ്ങളാണ്.
6 മലബന്ധം പതിവായി നേരിടുന്നുവെങ്കില്‍ ദിവസത്തില്‍ കുടിക്കുന്ന വെള്ളത്തിന്റെ അളവും പരിശോധിക്കുക. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും മലബന്ധമുണ്ടാകാം. വെള്ളം മാത്രമല്ല ആരോഗ്യകരമായ ജ്യൂസുകളോ സ്മൂത്തികളോ എല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് മലബന്ധത്തിന് ആശ്വാസമേകാന്‍ സഹായിക്കും.

Keerthi