പനി പടരുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

 പനി പടരുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

This image depicts an adult female Aedes aegypti mosquito feeding on a human subject with darker skin tone.

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. പത്തനംതിട്ട, തിരുവല്ല തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, തുടങ്ങിയ ഇടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഡെങ്കിപ്പനി റിപ്പോർട്ടുചെയ്ത സ്ഥലങ്ങളിൽ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെട്ടിട്ടുണ്ട്. അതിനാൽ, ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ പറമ്പിലുണ്ടെങ്കിൽ നീക്കണം. വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങൾ, ജലസംഭരണികൾ തുടങ്ങിയവ കൊതുക് കടക്കാത്തരീതിയിൽ പൂർണമായും മൂടണമെന്നും നിർദേശമുണ്ട്.

Ashwani Anilkumar

https://newscom.live