വായു മലിനീകരണ തോത് ഉയരുമെന്ന് മുന്നറിയിപ്പ്

 വായു മലിനീകരണ തോത് ഉയരുമെന്ന് മുന്നറിയിപ്പ്

അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കാൻ ആരംഭിക്കുന്നതോടെ ഡൽഹിയിലെ മലിനീകരണ തോത് അപകടകരമാംവിധം ഉയരാൻ സാധ്യതയുണ്ടെന്ന് സ്വീഡനിലെ ഗോതേൺബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞനും പ്രൊഫസറുമായ ഡോ. രവികാന്ത് പഥക് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരും ഗവേഷകരും ഡൽഹി ഐഐടിയിൽ ഒത്തുകൂടിയിരുന്നു. മലിനീകരണതോത് ഉയരുന്നതിന്റെ സാധ്യതകൾ പരിശോധിച്ച ഇവർ വിവിധ ഇടങ്ങളിലെ കർഷകർ ഒരുമിച്ച് വൈക്കോൽ കത്തിക്കാൻ ആരംഭിക്കുകയും ഇത് ദോഷകരമായ മാലിന്യങ്ങൾ വായുവിലേക്ക് അയക്കാൻ ഇടയാക്കുമെന്നും അറിയിച്ചു.

അന്തരീക്ഷ മലിനീകരണം കുതിച്ചുയരുന്നത് തടയാനുള്ള ഏക മാർഗം കർഷകരിൽ നിന്ന് സർക്കാർ എല്ലാ മാലിന്യങ്ങളും എടുത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ജൈവ ഇന്ധനമായി ഉപയോഗിക്കുക എന്നതാണ്. മറ്റ് സുസ്ഥിരമായ മാർഗങ്ങൾ നടപ്പിലാക്കാൻ കൂടുതൽ സമയം വേണ്ടി വരും. അടുത്ത വിളവെടുപ്പ് കാലം വരുന്നതിനാൽ ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ള സമയം ലഭിക്കില്ലെന്നും ഡോ. പഥക് ചൂണ്ടിക്കാട്ടി.