ബിരുദ കോഴ്സ് ഇനിമുതൽ നാലു വർഷം

 ബിരുദ കോഴ്സ് ഇനിമുതൽ നാലു വർഷം

സംസ്ഥാനത്ത് ദശാബ്ദങ്ങളായുള്ള ഡി​ഗ്രി സംവിധാനത്തിന്റെ ഘടന ഇപ്പോൾ മാറ്റുകയാണ്. മൂന്ന് വർഷത്തെ ഡി​ഗ്രി കോഴ്സ് ഇനി മുതൽ 4 വർഷമായിരിക്കും. നാലു വർഷം കൃത്യമായി തന്നെ പൂർണ്ണമാക്കണമെന്നില്ല. ഡി​ഗ്രി മൂന്നു വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകും. പക്ഷേ നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. അതായത് നാലാം വർഷത്തിൽ ​ഗവേഷണത്തിനായിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നാലുവർഷത്തെ ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഇതൊക്കെ തന്നെ അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ഉന്നത വിദ്യാഭ്യാസ രം​ഗത്തെ പരിഷ്കരണത്തെക്കുറിച്ചുള്ള ശ്യാം ബി മേനോൻ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഘടനാപരമായ വലിയ മാറ്റത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രം​ഗം ഇപ്പോൾ മാറുന്നത്.