എല്ലാ ദിവസവും വര്‍ക്കൗട്ട്, ഗുണങ്ങള്‍ ഇങ്ങനെ

 എല്ലാ ദിവസവും വര്‍ക്കൗട്ട്, ഗുണങ്ങള്‍ ഇങ്ങനെ

1 ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. നടത്തമോ ഓട്ടമോ സൈക്കിളിങ്ങോ എന്തു തന്നെയായാലും ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് കലോറിയെ കത്തിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
2 ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ എന്തും അമിതമാകരുത്. മുപ്പത് മിനിറ്റ് വ്യായാമം ധാരാളമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും
3 ദിവസവും മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ല ഉറക്കത്തിനും സഹായിക്കും. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനാല്‍ വ്യായാമം മുടക്കരുത്.
4 നല്ല ഉറക്കം കിട്ടുന്നത് തന്നെ മാനസികാരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ദിവസവും മുപ്പത് മിനിറ്റ് വര്‍ക്കൗട്ട് ചെയ്യുന്നത് മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
5 തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

Keerthi