ക്യൂട്ട് ചിത്രം പങ്കുവെച്ച് കിംഗ്ഖാന്റെ മകൾ
കിംഗ്ഖാന്റെ 57ാം പിറന്നാള്‍ ദിനത്തിൽ ഷാരൂഖിന്റെ മകള്‍ സുഹാന ഖാൻ കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ഹൃദയം തൊടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.സുഹാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പിതാവ് ഷാരൂഖും സഹോദരന് ആര്യന് ഖാനുമുണ്ട്. ‘എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’….. ഇമോജിക്കൊപ്പം സുഹാന ഖാന് കുറിച്ചത് ഇങ്ങനെയാണ്.