മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര്

 മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര്

തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. അതുപോലെ തന്നെ തൈര് മുഖത്തിനും നല്ലതാണ്. വലിയ സുഷിരങ്ങൾ, മുഖക്കുരു പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവ മാറാൻ തെെര് സഹായകമാണ്. മുഖസന്ദര്യത്തിന് തെെര് രണ്ട് രീതിയിൽ ഉപയോ​ഗിക്കാം…

2 ടീസ്പൂൺ ഓട്സ് പൊടിയിൽ 1 ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. അടുത്തത്, 1 ടീസ്പൂൺ തേനും നാരങ്ങാനീരും 2 ടീസ്പൂൺ തൈരിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.