വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹന പ്രക്രിയ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ശരീരത്തിന് പ്രധാനമാണ്. ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്. ശരീരത്തിലെ ജലാംശം ആവശ്യമായതിലും കുറവായാൽ നിർജ്ജലീകരണം സംഭവിക്കുകയും പല രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ നാരുകളുടെ നല്ല ഉറവിടമായി വെള്ളരിക്ക കണക്കാക്കപ്പെടുന്നു. ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വെള്ളരിക്ക നല്ലതാണ്. എല്ലുകളുടെ സാന്ദ്രത, ഒടിവുകൾ എന്നിവയുടെ അപകടസാധ്യതകൾ ഇല്ലാതാക്കുന്ന കാൽസ്യത്തിന്റെ ഉറവിടം കൂടിയാണ് വെള്ളരിക്ക. ചുളിവുകളും വരകളും അകറ്റുന്നതിനും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം ഉറപ്പാക്കാൻ വെള്ളരിക്കാ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെള്ളരിക്ക വളരെയധികം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.