ലെെംഗിക ബന്ധത്തിനിടെ യുവതിയുടെ മരണം; പ്രതി കടുത്ത ലെെംഗിക വെെകൃതങ്ങൾക്ക് ഉടമ
കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ ഉമ പ്രസന്നനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ സുഹൃത്ത് കടുത്ത ലൈംഗീക വൈകൃതത്തിനു ഉടമയാണെന്നു പോലീസ്. കടുത്ത ലെെംഗിക വെെകൃതങ്ങൾക്ക് ഉടമയാണ് നാസു. പോക്സോ കേസിലെ പ്രതികൂടിയായ ഇയാൾ സ്ത്രീ വിഷയത്തിൽ അതീവ തത്പരനാണ്. വേദനിപ്പിച്ചുള്ള ലെെംഗികത ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് നാസുവെന്നാണ് പൊലീസ് നൽകുന്ന സൂചന.
വേദനിപ്പിച്ചുകൊണ്ടുള്ള ലെെംഗിക ബന്ധത്തിനിടയ്ക്ക് യുവതിയുടെ തലപിടിച്ച് തറയിലിടിച്ച് കാണുമെന്ന് പൊലീസ് കരുതുന്നു. ഇതിൻ്റെ ഫലമായിട്ടായിരിക്കും തലയിൽ മുറിവുണ്ടായിരിക്കുക. ലെെംഗിക ബന്ധത്തിനിടയിൽ യുവതിയുടെ മാറിടത്തിൽ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കുകയും നാസു ചെയ്തിരുന്നു. കടുത്ത മനോവെെകൃതമുള്ളവരിൽ കാണുന്ന ലെെംഗിക രീതികളാണ് ഇയാളിലുള്ളതെന്നും പൊലീസ് വ്യക്തമാക്കുന്നു.