ഭാര്യയുടെ കൈ വെട്ടിയ പ്രതി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ
കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് കാണക്കാരി സ്വദേശി പ്രതീപ് തൂങ്ങിമരിച്ച നിലയിൽ. രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ ആണ് പ്രതീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഒക്ടോബര്‍ 14 നാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയത്. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മഞ്ജു.
മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ പത്ത് വയസുകാരി മകളെയും പ്രദീപ് ആക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രദീപിനായി പൊലീസ് തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.