ഇന്ത്യൻ, ശ്രീലങ്ക ടീമുകൾ തലസ്ഥാനത്ത്
തിരുവനന്തപുരം ഏകദിനത്തിന് എത്തിയ ഇന്ത്യൻ താരങ്ങൾക്ക് ആവേശകരമായ വരവേൽപ്പ്. നാലരയോടെയാണ് ഇന്ത്യ, ശ്രീലങ്ക ടീമുകൾ വിമാനത്താവളത്തിൽ എത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം പുറത്തുവന്നത്. കാത്തു നിന്ന ആരാധകർ അതോടെ ഇളകി മറിഞ്ഞു. ഇന്ത്യൻ ടീമിന് പിന്നാലെ എത്തിയ ശ്രീലങ്കൻ ടീമിനും ആരാധകർ ആർത്തുവിളിച്ചു. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലും, ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജിലുമാണ് താമസം.