ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണോ; ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും
അടിയന്തര ഘട്ടങ്ങളില്‍ പണത്തിന് ആവശ്യം വന്നാല്‍ ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് ക്രെഡിറ്റ് കാര്‍ഡിനെയാണ്. എടിഎമ്മില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിന്‍വലിക്കാന്‍ സാധിക്കും. കൂടാതെ സാധനങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യാനും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുമുണ്ട്.
ഗ്രേസ് പിരീഡില്‍ പലിശ രഹിതമാണ്. അതായത് വായ്പയായി ലഭിച്ച പണം തിരികെ നല്‍കിയാല്‍ മതി. എന്നാല്‍ പറഞ്ഞ സമയത്ത് പേയ്‌മെന്റ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ ലേറ്റ് ഫീസ് വരും. ഉയര്‍ന്ന പലിശയാണ് ഈടാക്കുക. കൂടാതെ ക്രെഡിറ്റ് റേറ്റിങ് താഴുന്നതിനും ഇടയാക്കും. അതിനാല്‍ സാമ്പത്തിക അച്ചടക്കമില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ സേവിങ്‌സിനെ കുറിച്ചും ചിന്തിക്കണം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ സമയത്ത് അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ സാമ്പത്തിക കുഴപ്പത്തിലാവുമെന്ന് മുന്‍കൂട്ടി കണ്ട് സമാന്തരമായി സേവിങ്‌സും ആരംഭിക്കണം. അങ്ങനെ വന്നാല്‍ ഫണ്ടിന് ബുദ്ധിമുട്ട് വരില്ല. മൂന്ന് മുതല്‍ ആറുമാസം വരെയുള്ള കാലയളവില്‍ അടിയന്തരമായി പണത്തിന് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്ന് മുന്‍കൂട്ടി കണ്ട് പണം നീക്കിവെയ്ക്കണം. അങ്ങനെ വന്നാല്‍ ആകസ്മികമായി ഉണ്ടാവുന്ന ചെലവുകളെയും നേരിടാന്‍ സാധിക്കും
നീണ്ടക്കാലം പലിശ വരാത്ത പലിശരഹിത എപിആര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ വന്നാല്‍ തിരിച്ചടവിന് കൂടുതല്‍ സമയം ലഭിക്കും. ഇക്കാലയളവില്‍ പലിശ ഉണ്ടാവില്ല.ഒരു ക്രെഡിറ്റ് കാര്‍ഡിലുള്ള ബാലന്‍സ് മറ്റൊരു ക്രെഡിറ്റ് കാര്‍ഡിലേക്ക് കൈമാറാന്‍ സാധിക്കുന്ന ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ഇത് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുന്നതാണ്.