ഗവർണർക്ക് തിരിച്ചടി

 ഗവർണർക്ക് തിരിച്ചടി

വിസിമാരുടെ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. എല്ലാ വിസിമാര്‍ക്കും തത്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിസിമാരുടെ എല്ലാ വാദങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പരിഗണിക്കണം.

വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു.വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ എന്തിന് രാജി ആവശ്യപെട്ടെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.

Ananthu Santhosh

https://newscom.live/