‘കൈകോര്‍ത്ത്’ മാരിറ്റല്‍ കൗണ്‍സിലിങ്ങിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള S0150/23 ജാഗ്രത സമിതി പ്രോജക്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടത്തുന്ന, വിവാഹ നിശ്ചയം കഴിഞ്ഞവര്‍ക്കും നവവധുവരന്മാര്ക്കുമുള്ള ‘കൈകോര്‍ത്ത്’ മാരിറ്റല്‍ കൗണ്‍സിലിങ്ങിന് അപേക്ഷ ക്ഷണിച്ചു. ഫാമിലി ബഡ്ജറ്റിങ്, റീപ്രൊഡക്ടീവ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിങ്, സൈബര്‍ സേഫ്റ്റി, വിമന്‍സ് വെല്‍ഫെയര്‍ ലെജിസ്ലേച്ചര്‍, റെസ്പോണ്സിബിള് പാരന്റിങ്, സ്കീംസ് ആന്‍ഡ് സര്‍വീസസ്, സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് എടുക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് https://forms.gle/x99Nh7ZXJr56zVn49 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ 8921697457,0471 2969101 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാമെന്നു ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.