എളുപ്പത്തിൽ നെല്ലിക്ക അച്ചാർ തയാറാക്കാം
ചേരുവകൾ:
നല്ലെണ്ണ മൂന്നു വലിയ സ്പൂൺ
കടുക് ഒരു ചെറിയ സ്പൂൺ
പെരുംജീരകം ഒരു ചെറിയ സ്പൂൺ
കരിംജീരകം ഒരു ചെറിയ സ്പൂൺ
നെല്ലിക്ക കാൽ കിലോ, കഷണങ്ങളാക്കിയത്
മഞ്ഞൾപ്പൊടി ഒരു ചെറിയ സ്പൂൺ
മുളകുപൊടി ഒരു വലിയ സ്പൂൺ
കാശ്മീരി മുളകുപൊടി ഒരു ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
മല്ലിപ്പൊടി രണ്ടു വലിയ സ്പൂൺ
ശർക്കര പൊടിച്ചത് ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
-പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.
-ഇതിലേക്കു നെല്ലിക്ക ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.പിന്നീട് ബാക്കി ചേരുവകൾ ചേർക്കണം.
-ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക.
-ഇതിലേക്ക് ശർക്കര പൊടിച്ചതും ചേർത്തിളക്കി വാങ്ങുക.