കോൺഗ്രസ് അദ്ധ്യക്ഷനെ ബുധനാഴ്ച്ച അറിയാം
കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ 90 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണിക്ക് അവസാനിച്ചു. കേരളത്തില്‍ 95.66 ശതമാനം പോളിങ് രേഖപ്പെടുത്തി. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് സ്ഥാനാര്‍ത്ഥികള്‍.
9000ല്‍ അധികം പിസിസി പ്രതിനിധികള്‍ 68 ബൂത്തുകളിലായാണ് വോട്ട് ചെയ്തത്. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലും തരൂര്‍ തിരുവനന്തപുരത്തുമാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം പീഡനകേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാനും എത്തിയില്ല.