ഖാർഗെ, തരൂർ പോരാട്ടം ഇന്ന്
ന്യൂഡൽഹി: 22 വർഷത്തിന് ശേഷം എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് മുൻ തൂക്കം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്ന പരിവേഷം ഖാര്‍ഗെയ്ക്കുണ്ടെന്നതും അനുകൂല ഘടകമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരാണ് പരിഗണക്കപ്പെട്ടങ്കിലും വിമത നീക്കത്തെ തുടര്‍ന്ന് പിന്‍മാറി. പിന്നീട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യ ചിത്രത്തിലുണ്ടായിരുന്ന പലരും പിന്‍മാറിയതോടെയാണ് ഖാര്‍ഗെയിലേക്ക് എത്തിയത്.
വിവിധ പിസിസികളും പരസ്യമായി ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ യുവ നേതാക്കളില്‍ നിന്നാണ് തരൂരിന് പിന്തുണ ലഭിച്ചിത്. കേരളത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെഎസ് ശബരീനാഥ്, എം കെ രാഘവന്‍ എം പി, കെ സി അബു, ശിവഗംഗയില്‍ നിന്നുള്ള എംപിയും മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം, കിഷന്‍ഗഞ്ച് എം പി മുഹമ്മദ് ജാവേദ്, നോവ്‌ഗോങ് എംപി പ്രദ്യുത് ബോര്‍ദോലോയ് തുടങ്ങിയവരായിരുന്നു തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത്.
വിജയിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം കൊണ്ടുവരുമെന്നാണ് ശശി തരൂരിന്റെ വാഗ്ദാനം. ഖാര്‍ഗെ വിജയിച്ചാല്‍ അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ജി23 നേതാക്കളും പിന്തുണയ്ക്കുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവരാണ് ഖാര്‍ഗെയുടെ പ്രതികയില്‍ ഒപ്പിട്ടത്.
24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷപദവിയിലെത്താന്‍ പോകുന്നത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും രാജ്യമെമ്പാടുമുള്ള അറുപത്തിയഞ്ചിലധികം വരുന്ന വിവിധ പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താം. രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിലായി സജ്ജമാക്കിയ 68 പോളിംഗ് സ്റ്റേഷനുകളിൽ 9376 പേരാണ് വോട്ട് രേഖപ്പെടുത്തുക.