വോട്ടെടുപ്പ് അവസാനിച്ചു
കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവസാനിച്ചു. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ നിന്നുള്ള ശശി തരൂരുമാണ് സ്ഥാനാർഥികൾ. കേരളത്തിൽ നിന്ന് 287 പേരാണ് വോട്ട് ചെയ്തത്. 95.66 ആണ് പോളിങ് ശതമാനം. എ.ഐ.സി.സി ആസ്ഥാനത്ത് 100 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 9308 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കാളികളാകുന്നത്. ഫലം ബുധനാഴ്ച അറിയാം. 22 വർഷത്തിന് ശേഷം നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് ഒരു കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പാണ് കോൺഗ്രസ് ആസ്ഥാനങ്ങളിൽ നടന്നത്.