പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി വീട്ടുകാര്‍
പൂജാ കേന്ദ്രത്തിനെതിരെ പരാതിയുമായി വീട്ടുടമ. പത്തനംതിട്ട അടൂരിലുള്ള പെരിങ്ങനാടിലെ പൂജ കേന്ദ്രത്തിനെതിരെയാണ് സമീപത്തെ അടൂര്‍ സ്വദേശിയായ ബാബുവിന്റെ പരാതി. വീടിന് നേരെ സ്ഥിരമായി കല്ലേറുണ്ടാകുന്നതായും ബാബുവിന്റെ മകന്റെ സ്കൂള്‍ ബാഗിന് തീവെച്ചെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
പൂജാ കേന്ദ്രത്തില്‍ നിന്നും സ്ഥിരമായി കല്ലേറുണ്ടാകുന്നതുകൊണ്ട് വീടിന്റെ ഓടുകള്‍ പലപ്പോഴും മാറ്റേണ്ടി വരാറുണ്ടെന്ന് ബാബു പറയുന്നു. ഇത് തുടരുന്നതിനിടയിലാണ് വീടിനകത്തിരുന്ന ബാബുവിന്റെ മകന് ആന്‍സന്റെ സ്കൂള്‍ ബാഗിന് തീപിടിക്കുന്നത്.