ചൈനീസ് പ്രസിഡന്റായി ഷി ജിൻ പിങ് തുടരും

 ചൈനീസ് പ്രസിഡന്റായി ഷി ജിൻ പിങ് തുടരും

ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. പാർട്ടി സ്ഥാപകൻ മാവോ സെതൂങ്ങിന് ശേഷം ഏറ്റവും കരുത്തുറ്റ നേതാവായി ഷി ജിൻ പിങ് ഉയർന്നിരിക്കുകയാണ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻ പിങ് പ്രതികരിച്ചു. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. ബെജിയിംഗിലെ ഒരാഴ്ച്ചത്തെ നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിൻ പിങ്ങിനെ തിരഞ്ഞെടുക്കുന്നത്. 20-ാമത് പാർട്ടി കോൺഗ്രസ് 200ഓളം മുതിർന്ന നേതാക്കളുടെ പുതിയ കേന്ദ്ര കമ്മിറ്റിയേയും തിരഞ്ഞെടുത്തു.