നിലപാട് കടുപ്പിച്ച് ചൈന

 നിലപാട് കടുപ്പിച്ച് ചൈന

ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന. ഈ മാസം തന്നെ തിരികെ പോകാനാണ് നിർദ്ദേശം. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് നടപടി. ഇന്ത്യയിലെ നാല് മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആദ്യം ചൈനയിൽ ജോലി ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ അടുത്തിടെ ചൈന വിട്ടു. ദി ഹിന്ദുവിന്റെ ഒന്നും പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രിലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പിടിഐയുടെ റിപ്പോർട്ടർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചത്. ഈ മാസം തന്നെ രാജ്യം വിടാനാണ് നിർദ്ദേശം.

Ananthu Santhosh

https://newscom.live/