കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് വിലക്ക്

 കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിന് വിലക്ക്

പ​ഠ​ന​സ​ഹാ​യ​വും പ​ഠ​നോ​പ​ക​ര​ണ​വും വി​ത​ര​ണം ന​ട​ത്തി അ​വ സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി വ​നി​ത – ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വ്.സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യെ​യും വ്യ​ക്തി വി​കാ​സ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കു​ട്ടി​ക​ളു​ടെ ആ​ത്മാ​ഭി​മാ​നം, സ്വ​കാ​ര്യ​ത, സാ​മൂ​ഹി​ക ജീ​വി​തം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ, ജി​ല്ല ക​ല​ക്ട​ർ​മാ​ർ, ശി​ശു സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം നി​രീ​ക്ഷി​ക്കും.

Ashwani Anilkumar

https://newscom.live