അളവ് നിശ്ചയിച്ചു
മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന് അളവ് നിശ്ചയിച്ചു ഭക്ഷ്യസുരക്ഷാ ഗുണ നിലവാര നിയന്ത്രണ അധികൃതര്‍. പച്ച മത്സ്യത്തിലും മത്സ്യ ഉല്പന്നങ്ങളിലും ഫോര്‍മാല്‍ഡിഹൈഡ് ചേര്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടി.ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ നിയമപരമായി അനുമതിയില്ല. എന്നാല്‍ മീനില്‍ സ്വഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്. എന്നാലിത് ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ല. സ്വാഭാവികമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ അത് മീന്‍ കേടാകാതിരിക്കാന്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് വ്യക്തമാകും.
ഫോര്‍മാലിന്റെ സാന്നിധ്യത്തിന് വിവിധ ജലാശയങ്ങളിലെ മീനുകള്‍ക്ക് പ്രത്യേക അളവ് നിശ്ചയിച്ചിട്ടുണ്ട്. പരിശോധനയില്‍ ഇത് പാലിക്കാന്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കി. കിലോയ്ക്ക് നാലു മില്ലിഗ്രാമാണ് കടല്മീനുകള്ക്കും ശുദ്ധജലമത്സ്യങ്ങള്‍ക്കും അനുവദിച്ചിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് പരിധി. വിപണിയിലെ പ്രധാന മത്സ്യങ്ങളെല്ലാം ഇതില്‍പെടും. ഇതില്‍പെടാത്ത മത്സ്യങ്ങള്‍ അടുത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കിലോയ്ക്ക് എട്ട് മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് പരമാവധി ആകാമെന്നും നിശ്ചയിച്ചിട്ടുണ്ട്. മത്സ്യ ഉല്പന്നങ്ങളില് ഒരു മില്ലിഗ്രാമിനെക്കാള്‍ കൂടിയ സാന്നിധ്യം ഉണ്ടാകരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.