വേറിട്ട നോമ്പ് തുറയുമായി ഫുട്ബോൾ ഫാൻസ്‌ ക്ലബ്

 വേറിട്ട നോമ്പ് തുറയുമായി ഫുട്ബോൾ ഫാൻസ്‌ ക്ലബ്

“വിദ്വേഷവും വിവേചനവും വേണ്ട, നമുക്ക് ചേർന്നിരിക്കാം” എന്ന സന്ദേശവുമായി ലണ്ടനിലും യുഎഇ യിലും കേരളത്തിലും നോമ്പുതുറ നടത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി ഫുട്ബോൾ ക്ലബും, ക്ലബ്ബിന്റെ ലോകത്തിലെ ഏറ്റവും വലിയ ഒഫീഷ്യൽ സപ്പോർട്ടേഴ്‌സ് ക്ലബ്‌ ആയ ‘ചെൽസി ഫാൻസ്‌ കേരളയും’!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ലോകമെങ്ങും നോമ്പുതുറ സദസ്സുകളുമായി പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി. വിവേചനങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും ചെൽസി എഫ്സി യും ചെൽസി ഫൗണ്ടേഷനും നടത്തുന്ന “നോ റ്റൂ ഹേറ്റ് “ (No to Hate) ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടാണ് നോമ്പുതുറ(ഇഫ്‌താർ )നടത്തിയത് .

ക്ലബ്ബിന്റെ ഹോം മൈതാനമായ ലണ്ടനിലെ സ്റ്റാംഫോർഡ്‌ ബ്രിഡ്ജിലാണ് (Stamford Bridge) ഔദ്യോഗിക നോമ്പുതുറ നടത്തിയത്. ക്ലബ് ആസ്ഥാനത്തിനു സമീപമുള്ള പള്ളികളിലെ ജീവനക്കാരെയും ആരാധകരെയും ഉൾപ്പെടുത്തിയാണ് ഇഫ്‌താർ സംഗമം നടത്തിയത്. അകറ്റി നിർതുകയല്ല ചേർത്തുനിർത്താലാണ് നമുക്ക് ആവശ്യം എന്ന സന്ദേശമാണ് ഇതിലൂടെ ക്ലബ് ലോകത്തിനു മുന്നിൽ തുറന്നുകൊടുത്തത്.

ചെൽസിയുടെ ലോകമെങ്ങുമുള്ള ഫാൻ ക്ലബ്ബുകളിൽ ഏറ്റവും വലിയ ഫാൻ ക്ലബ് ആയ ചെൽസി ഫാൻസ്‌ കേരള ആണ് കേരളത്തിലും യൂ.എ.ഇ യിലും ഇഫ്താർ സംഘടിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തത്. 26 മാർച്ച്‌ ഞായറാഴ്ച ദുബായിലാണ് നോമ്പുതുറ സംഘടിപ്പിച്ചത്. UAE ലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള 100 ഇൽ പരം ചെൽസി ആരാധകർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. യുഎഇ ക്ക് പുറമെ കേരളത്തിലെ പ്രധാന ജില്ലകളിലും ചെൽസി ഫാൻസ്‌ കേരള ഇഫ്താർ വിരുന്നൊരുക്കി.