വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്ര:മുഖ്യമന്ത്രി
സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം കണ്ടുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.
ലോകകേരള സഭ മേഖല സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തിനെ മാറ്റാൻ ഉതകുന്ന സഹായങ്ങൾ ലഭ്യമായി. കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി.