ലാലേട്ടന്റെ അതിഥിയായി ഷെഫ് പിള്ള
നടൻ മോഹൻലാലിന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അതിഥിയായ സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. താൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ ആയിരുന്നു അതെന്നും അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ തോന്നിയെന്നും സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.