ചന്ദ്രയാന്‍ 3; ലാന്‍ഡിങ്ങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ 3 ന്റെ ലാന്‍ഡിങ്ങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ വ്യക്തമായ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങളാണ് ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയത്.
ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.