സർട്ടിഫിക്കറ്റ് കോഴ്സ്; സീറ്റൊഴിവ്
മറവിരോഗികളുടെയും മുതിർന്നവരുടെയും പരിപാലനവും കൗൺസലിങ്ങും വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും (ഐ.യു.സി.ഡി.എസ്) പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി നടത്തുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ക്ലാസുകൾ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമായിരിക്കും. ഫോൺ: 9072014360, 9495213452.