മൂന്നു ദിവസം നീണ്ടു നിന്ന ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ സമാപനം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ദുബായിലെത്തിയിരുന്നു. പുതിയ കാലത്ത് സർക്കാരുകൾ സ്വീകരിക്കേണ്ട നയങ്ങളും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ട മേഖലകളും സജീവമായി ചർച്ച ചെയ്യുന്ന നിരവധി സെഷനുകൾക്കാണ് മൂന്നു ദിവസം ദുബായ് വേദിയായത്. ലോകത്തിന്റെ നല്ലഭാവിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്താണ് ഉച്ചകോടി സമാപിച്ചത്. യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ഇലോൺ മസ്കും തമ്മിലുള്ള സംവാദം ഇന്ന് നടന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ […]Read More
Ananthu Santhosh
February 15, 2023
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായി റിപ്പോർട്ട്. കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.Read More
Harsha Aniyan
February 15, 2023
ലിബിയയിൽ ലോകത്തെ നടുക്കി വീണ്ടും കപ്പൽ ദുരന്തം. ട്രിപ്പോളിയിൽ നിന്ന് യൂറോപ്പിലേക്ക് അഭയാർഥികളുമായി പോയ കപ്പലാണ് മുങ്ങിയത്. കപ്പൽ ദുരന്തത്തിൽ 73 അഭയാർത്ഥികൾ മുങ്ങി മരിച്ചെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. 80 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 7 പേർ രക്ഷപ്പെട്ടിട്ടുണ്ട്.Read More
Sariga Rujeesh
February 14, 2023
ഇന്ന് പ്രണയദിനം. എല്ലാ വർഷവും ഫെബ്രുവരി 14-നാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈൻസ് ദിനം. സ്നേഹിക്കുന്നവർക്ക് എന്നും പ്രണയ ദിനമാണെങ്കിലും ആഘോഷിക്കുവാൻ ഈ ഒരു ദിനം തന്നെ വേണം. എന്നാൽ ഈ ദിനത്തിന്റെ […]Read More
Sariga Rujeesh
February 13, 2023
തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായമെത്തിക്കാൻ സൗദി അറേബ്യ ഉപയോഗിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം. സൗദി എയർലൈൻസിന് കീഴിലെ കാർഗോ വിമാനങ്ങൾക്ക് പുറമെയാണ് ഭൂകമ്പ പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് വേണ്ട വസ്തുക്കൾ എത്തിക്കുന്നതിന് ‘ആന്റൊനോവ് 124’ എന്ന ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനത്തിന്റെറ സഹായം സൗദി അറേബ്യ തേടിയിരിക്കുന്നത്. സിറിയയിലും തുർക്കിയയിലും ഭൂകമ്പം ബാധിച്ചവരെ സഹായിക്കുന്നതിന് ടൺകണക്കിന് വസ്തുക്കളാണ് ഇതിനകം സൗദി അറേബ്യ അയച്ചത്. കിങ് സൽമാൻ റിലീഫ് കേന്ദ്രം നടത്തുന്ന […]Read More
Ananthu Santhosh
February 13, 2023
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34800 കടന്നു. തുർക്കിയിൽ മാത്രം 30000 പേരാണ് മരിച്ചത്. തുർക്കിയിലെ ഹതായിൽ തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറുകൾക്ക് ശേഷം രക്ഷാസേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച തകർന്ന വീടിനുള്ളിൽ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷിച്ചിരുന്നു. ആറ് മാസം ഗർഭിണിയായ സ്ത്രീയെയും രണ്ട് വയസുകാരിയെയും 70 വയസുള്ള സ്ത്രീയെയും ഉൾപ്പടെയാണ് രക്ഷപ്പെടുത്തിയത്.Read More
Sariga Rujeesh
February 9, 2023
തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 15,000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വമ്പൻ ഭൂചലനത്തിൽ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ. പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു. കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്റെ ഭാരം പേറുകയാണ്. ഗുരുതരമായി പരിക്കേറ്റ് […]Read More
Sariga Rujeesh
February 8, 2023
എന്‍ ബി എയില്‍ ചരിത്രനേട്ടം സ്വന്തമാക്കി ലോസ് ആഞ്ചലസ് ലേക്കേഴ്സ് താരം ലെബ്രോൺ ജെയിംസ്. ഒക്ലഹോമ സിറ്റി തണ്ടറിനെതിരായ മത്സരത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ രണ്ട് പോയന്റ് നേടിയതോടെ 38,388 പോയന്റുമായി എന്‍ബിഎ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്കോറര്‍ എന്ന നേട്ടമാണ് ലോസ് ലെബ്രോൺ ജെയിംസ് സ്വന്തമാക്കിയത്. 38,387 പോയിന്റ് സ്വന്തമാക്കി എന്‍ ബി എയിലെ എക്കാലത്തെയും വലിയ ടോപ് സ്കോററായിരുന്ന കരീം അബ്ദുള്‍ ജബ്ബാറിനെ മറികടന്നാണ് ജെയിംസ് ചരിത്രം കുറിച്ചത്. മത്സരം കാണാനെത്തിയ കരീം അബ്ദുള്‍ ജബ്ബാറിനെ […]Read More
Ananthu Santhosh
February 7, 2023
തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.Read More
Harsha Aniyan
February 6, 2023
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടണം. രജിസ്റ്റർ ചെയ്തവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.Read More
Recent Posts
No comments to show.