ലോകകപ്പ് ഫുട്ബാളിന്റെ മനോഹര കാഴ്ചകൾക്കു വേദിയായ ലുസൈലിൽ ഇന്നു മുതൽ രുചിയുടെ ഉത്സവകാലം. 12ാമത് ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേളക്ക് ലുസൈലിൽ തുടക്കമാവും. ഖത്തർ എയർവേസ്-ഖത്തർ ടൂറിസം സംയുക്തമായാണ് രുചിപ്പെരുമയുടെ ഈ മേളം തീർക്കുന്നത്. ലുസൈൽ ബൊളെവാഡിലെ ലുസൈൽ ടവറിനും അൽ സദ്ദ് പ്ലാസക്കുമിടയിലെ വിശാലമായ ഇടമാണ് അന്താരാഷ്ട്ര ഭക്ഷ്യമേളയുടെ വേദിയാവുന്നത്. ലോകകപ്പ് ഫൈനലിനു പിന്നാലെ ലയണൽ മെസ്സിയും സംഘവും ആഘോഷം നയിച്ച വേദി കൂടിയായിരുന്നു ഇത്. ശനിയാഴ്ച ആരംഭിച്ച് മാർച്ച് 21 വരെ നീണ്ടുനിൽക്കും. ലോകത്തിന്റെ […]Read More
Harsha Aniyan
March 11, 2023
ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. . പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും ഇത്. മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കന്പനിക്കുണ്ടെന്നാണ് റിപ്പോർട്ട്.Read More
Sariga Rujeesh
March 4, 2023
63 രാജ്യങ്ങളിൽ നിന്നും 450ഓളം ഷൂട്ടർമാർ മാറ്റുരക്കുന്ന അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷൻ ഷോട്ട് ഗൺ വേൾഡ്കപ്പിന് ശനിയാഴ്ച ഖത്തറിൽ തുടക്കമായി. ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്റർനാഷനൽ ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷന്റെ സുപ്രധാന മത്സരങ്ങളിൽ ഒന്നായ ഷോട്ട് ഗൺ വേൾഡ് കപ്പ് ഒളിമ്പിക്സ് യോഗ്യത നേടാനുള്ള റേറ്റിങ് പോയന്റിലും പ്രധാനമാണ്. ഖത്തർ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷൻ ആണ് എട്ടു ദിനം നീളുന്ന ടൂർണമെന്റിന്റെ ആതിഥേയർ. 11 രാജ്യങ്ങളിലായാണ് സീസണിലെ 12 ലോകകപ്പ് സീരീസ് നടത്തുന്നത്. […]Read More
Sariga Rujeesh
March 4, 2023
സുൽത്താൻ അൽ നിയാദിക്ക് പിന്നാലെ അറബ് ലോകത്തു നിന്ന് രണ്ട് ബഹിരാകാശ യാത്രികർകൂടി ഈ വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. സൗദി അറേബ്യയിൽ നിന്നാണ് രണ്ടുപേർ ഇതിനായി പരിശീലനം തുടങ്ങിയിട്ടുള്ളത്. അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരാണിത്. റയ്യാനയുടെ ദൗത്യം വിജയിച്ചാൽ ആദ്യ അറബ് ബഹിരാകാശ യാത്രികയാകും ഇവർ. ഇരുവരും ഒരാഴ്ചത്തെ യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടുപേരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയാൽ ചരിത്രത്തിൽ ആദ്യമായി മൂന്ന് അറബ് വംശജർ ഒരുമിച്ച് ബഹിരാകാശ നിലയത്തിലെത്തിയ റെക്കോഡ് […]Read More
Sariga Rujeesh
March 4, 2023
യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയും സഹപര്യവേക്ഷകരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) സുരക്ഷിതമായി ഇറങ്ങി. നിശ്ചയിച്ചതിലും അൽപം വൈകി വെള്ളിയാഴ്ച യു.എ.ഇ സമയം രാവിലെ 11.25നാണ് സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശപേടകം എത്തിയത്. 12.40ഓടെ സംഘം നിലയത്തിൽ പ്രവേശിച്ചു. ഇതോടെ ഭൂമിക്കു ചുറ്റും കറങ്ങുന്ന ബഹിരാകാശ സയൻസ് ലബോറട്ടറിയിൽ ആറുമാസത്തെ ദൗത്യത്തിന് ഔപചാരികമായ തുടക്കമായി. അതിനിടെ, ബഹിരാകാശത്ത് നടക്കാനും അൽ നിയാദി പദ്ധതിയിടുന്നതായി അധികൃതർ സൂചന നൽകി. അങ്ങനെയെങ്കിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന അറബ് വംശജൻ […]Read More
Sariga Rujeesh
March 3, 2023
യു.കെയിൽ തന്റെ വീട് നവീകരിക്കുന്നതിനിടെ ലഭിച്ച ഡയറി മിൽക്കിന്റെ കവർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് 51കാരി. വീടിന്റെ ബാത്റൂമിലെ തറ പൊളിച്ചപ്പോഴാണ് കവർ ലഭിച്ചത്. കവർ പൊടി തട്ടി വൃത്തിയാക്കി വെച്ചു. കവറിനുള്ളിൽ ചോക്ലേറ്റ് ഒന്നുമുണ്ടായിരുന്നില്ല. കവറിനെ കുറിച്ച് കൂടുതൽ അറിയാനായി മിഠായി കമ്പനിയെ സമീപിച്ചപ്പോഴാണ് അത് 1930-1934 കാലഘട്ടത്തിൽ നിർമിച്ചതാണെന്ന് മനസിലാകുന്നത്. എലികൾ ഒരു ഭാഗം കടിച്ചിട്ടുണ്ടെന്ന് എന്നതൊഴിച്ചാൽ കവർ കണ്ടാൽ 100 വർഷം പഴക്കമുണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് അവർ പറഞ്ഞു.Read More
Sariga Rujeesh
March 3, 2023
ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം – ‘FRINJEX-23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്റിന്റെ DIXMUDE ദൗത്യത്തിൻ്റെ ഭാഗമാണ് ഫ്രഞ്ച് സംഘം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ […]Read More
Harsha Aniyan
March 3, 2023
മൊബൈൽ ചാർജിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് റെഡ്മി. ആരെയും അമ്പരിപ്പിക്കുന്ന സ്പീഡ് ചാര്‍ജിംഗാണ് റെഡ്മി നോട്ട് 12 ഡിസ്കറി എഡിഷന്റെ പരിഷ്കരിച്ച ഫോണില്‍ റെഡ്മി അവതരിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് മാറാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതിയെന്നതാണ് സവിശേഷത. ഈ അതിവേഗ ചാര്‍ജിംഗിനായി 300 വാട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി അവതരിപ്പിക്കുന്നത്. ഫുള്‍ചാര്‍ജാകാന്‍ ഈ എഡിഷന് വേണ്ടിവരുന്നത് ഒന്‍പത് മിനിറ്റുകളായിരുന്നു. 240 വാട്ട് ചാര്‍ജിംഗ് റിയല്‍മിയും അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. […]Read More
Sariga Rujeesh
March 2, 2023
ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗ്ൾ പേ സേവനം ഇനി കുവൈറ്റിലും ലഭ്യമാകും. നാഷനൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക്, ബുർഗാൻ ബാങ്ക്, അഹ്ലി യുനൈറ്റഡ് ബാങ്ക് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗ്ള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ലഭ്യമാകുമെന്ന് അറിയിച്ചു. സുരക്ഷപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പണമിടപാട് നടത്താന്‍ അനുമതി നല്‍കിയത്. കാർഡ് പേമെന്റുകൾ സ്വീകരിക്കുന്ന രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗൂഗ്ള്‍ പേ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതോടെ ആളുകൾക്ക് ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്നും സ്മാർട്ട് വാച്ചുകളില്നിന്നും […]Read More
Sariga Rujeesh
March 2, 2023
ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞു. ഇനി ഖത്തറിൽ ക്രിക്കറ്റ് മാമാങ്കം തുടങ്ങാൻ പോകുന്നു. മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുകയാണ്. മാർച്ച് 10 മുതൽ 20 വരെ യാണ് കാളി നടക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ […]Read More
Recent Posts
No comments to show.