പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്ന മത്സരമായ ഗോൾഡൻ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. 2022 സെപ്റ്റംബർ നാലിന് ഫ്രാൻസിലെ ലെ സാബ്ലെ ദൊലാനിൽ നിന്ന് ‘ബയാനത്ത്’ എന്ന പായ് വഞ്ചിയിൽ യാത്ര ആരംഭിച്ച അഭിലാഷ് രണ്ടാമനായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസില്‍ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന പുതുചരിത്രമാണ് അഭിലാഷ് ടോമി കുറിച്ചത്.Read More
Sariga Rujeesh
April 23, 2023
ഇന്ന് ലോക പുസ്തകദിനം. തദ്ദേശീയ ഭാഷകൾ എന്നതാണ് ഈ വർഷത്തെ യുനെസ്കോയുടെ തീം. പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകുക എന്നതാണ് ലക്ഷ്യം. പുസ്തകങ്ങളെ വായിക്കാനും സ്നേഹിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വില്യം ഷേക്സ്പിയർ അന്തരിച്ച ദിനം കൂടിയാണ് ഇന്ന്.Read More
Sariga Rujeesh
April 19, 2023
ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം പേർ കൂടുതലുള്ള ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്കു കയറിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്. 1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.Read More
Ananthu Santhosh
April 7, 2023
2023ലെ ടൈം100 വോട്ടെടുപ്പിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഒന്നാമതെത്തി. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിൻ വോട്ടെടുപ്പ് നടത്തിയത്. ലയണല്‍ മെസ്സിയെക്കാൾ മുന്‍പിലാണ് ഷാരൂഖ് ഖാൻ. 1.2 ദശലക്ഷത്തിലധികം പേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന് നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% […]Read More
Sariga Rujeesh
April 7, 2023
ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യ ദിനം. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. തിരക്കേറിയ ജീവിതശൈലി കാരണം നമ്മൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഏപ്രിൽ 7 ന് ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. സന്തോഷകരമായ ജീവിതത്തിനായി അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശാരീരികവും […]Read More
Sariga Rujeesh
April 7, 2023
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനമായ ‘വെബ് സമ്മിറ്റി’ന് ഖത്തർ ആതിഥേയത്വമൊരുക്കും. അടുത്തവർഷം മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സാങ്കേതിക വിദഗ്ധരും ശാസ്ത്രകാരന്മാരും രാഷ്ട്ര നേതാക്കളുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. അറബ്, വടക്കൻ ആഫ്രിക്ക മേഖലയിൽ തന്നെ ആദ്യമായാണ് ‘വെബ് സമ്മിറ്റ്’ എത്തുന്നത്. ഖത്തർ വിവര സാങ്കേതികമന്ത്രാലയമാണ് സമ്മേളന ആതിഥേയത്വം പ്രഖ്യാപിച്ചത്. വരുംകാല ലോകത്തെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര പ്രമുഖരുടെ ഒത്തുചേരലായിരിക്കും സമ്മേളനം. ആയിരക്കണക്കിന് നിക്ഷേപകർ, സംരംഭകർ എന്നിവരും ‘വെബ് സമ്മിറ്റി’ൽ പ്രതിനിധികളായി പങ്കെടുക്കും. യൂറോപ്, […]Read More
Sariga Rujeesh
April 7, 2023
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്മാര്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ […]Read More
Sariga Rujeesh
April 7, 2023
ഇന്ന് ദുഃഖവെള്ളി. യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.Read More
Sariga Rujeesh
April 5, 2023
മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. പ്രധാനമായും വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് നിഗമനം. ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. മനുഷ്യരില്‍ എത്തുന്ന വൈറസ് പിന്നീട് ശരീരസ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പടരുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. ലക്ഷണങ്ങള്‍… കടുത്ത പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന,മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയെല്ലാമാണ് മാര്‍ബര്‍ഗ് വൈറസ് […]Read More
Sariga Rujeesh
April 5, 2023
ലോകത്തിലെ കോടീശ്വരൻമാരുടെ പട്ടിക ഫോബ്സ് മാഗസിൽ പുറത്തിറക്കി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഒന്നാമതെത്തിയപ്പോൾ ഇന്ത്യക്കാരിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡോ. ഷംഷീർ വയലിലാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ്, ബൈജു രവീന്ദ്രൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എസ്.ഡി ഷിബുലാൽ എന്നീ മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. മലയാളികളിൽ എം.എ. യൂസഫലി 530 കോടി ഡോളറുമായാണ് ഒന്നാമതെത്തിയത്. ലോകറാങ്കിങ്ങിൽ […]Read More
Recent Posts
No comments to show.