ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് പ്രഖ്യാപിച്ചു. ലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന് ഷെപ്പേര്‍ഡിനെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് -2023 ജേതാവായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പുരസ്ക്കാര വിജയിയെ പ്രഖ്യാപിച്ചു. യു.കെ ഗവണ്മെന്റിലെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഫോര്‍ ദ ഓഫീസ് ഓഫ് ഹെല്‍ത്ത് ഇംപ്രൂവ്മെന്റ് ആന്റ് […]Read More
Sariga Rujeesh
May 14, 2023
ഇന്ന് ലോകമാതൃദിനം. അമ്മമാരെ ഓര്‍മിക്കാനോ സ്നേഹിക്കാനോ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ളവര്‍ മെയ് 14 അന്താരാഷ്ട്ര മാതൃദിനമായി ആഘോഷിക്കുന്നു. അമ്മമാരുടെ നിരുപാധികമായ സ്നേഹത്തെ ആദരിക്കാനും ആഘോഷിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു. പല രാജ്യങ്ങളിലും എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം മെയ് 14നാണ് മാതൃദിനം വരുന്നത്. അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകയായ അന്ന ജാര്‍വിസാണ് ആധുനിക മാതൃദിനം ആഘോഷിക്കുന്നതിന് തുടക്കമിട്ടത്. 1905ല്‍ സ്വന്തം അമ്മയുടെ മരണശേഷം അമ്മമാരെ ആദരിക്കുന്നതിനായി […]Read More
Sariga Rujeesh
May 14, 2023
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മ്യാൻമർ എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു. ഇന്ത്യയിൽ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദേശം. ത്രിപുര, മിസോറാം, നാഗാലാൻഡ്, […]Read More
Sariga Rujeesh
May 9, 2023
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More
Sariga Rujeesh
May 6, 2023
ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ ഇന്ന് അധികാര മേറ്റു. അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തിനു ശേഷമാണ് അധികാരം 74കാരനായ ചാൾസിലേക്ക് എത്തിയത്. ബ്രിട്ടീഷ് രാജാവായി ചുമതലയേൽക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയും ചാൾസ് തന്നെയാണ്. അധികാരമേൽക്കുന്നതോടെ ചാൾസിന്റെ ജീവിത രീതികളും അടിമുടി മാറുകയാണ്. രാജാവാകുന്നതോടെ ചാൾസിന് ആരാധകരുടെ ഓട്ടോഗ്രാഫിൽ ഒപ്പുവെക്കാനോ അവരുമായി സെൽഫിക്ക് പോസ് ചെയ്യാനുമാകില്ല. ഈ ഒപ്പ് കള്ളയൊപ്പായി മാറ്റാനും വ്യക്തി വിവരങ്ങൾ മോഷ്ടിക്കപ്പെടാനും സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു വിലക്ക് വന്നത്. അധികാരം തന്നിലേക്ക് എത്തിയ […]Read More
Sariga Rujeesh
May 6, 2023
ചാള്‍സ് മൂന്നാമന് രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ തുടങ്ങി. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്ര വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലെത്തി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ ചടങ്ങ് അഞ്ച് ഘട്ടങ്ങളായി. ലോകത്തുനിന്നാകെ ക്ഷണിക്കപ്പെട്ട നാലായിരം അതിഥികള്‍ ചടങ്ങിന് സാക്ഷിയായി. 70 വര്‍ഷത്തിന് ശേഷം ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയും പുതിയ രാജാവിനെ വാഴിക്കാന്‍ ഒരുങ്ങി. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ചാള്‍സും കമീലയും ഘോഷയാത്രയായി വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് അടക്കം ക്ഷണിക്കപ്പെട്ട നാലായിരത്തോളം അതിഥികള്‍ നേരത്തെ ഇവിടെ […]Read More
Ashwani Anilkumar
May 4, 2023
കുടുംബ വ്യവസ്ഥയും മൂല്യങ്ങളും ബന്ധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്. അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്നാം റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൂടാതെ, താജിക്കിസ്ഥാനിൽ […]Read More
Ashwani Anilkumar
May 3, 2023
ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിൽ ഒന്നായ മെറ്റ് ഗാലയ്ക്ക് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ തുടക്കമായി.കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നിൽ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലർന്ന ബെൽ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകൾ മുഴുവൻ മൂടിയ വെളുത്ത കൈയുറകൾ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നൽകി. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. എന്നാൽ ഫാഷൻ ലോകത്തിൻറെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ […]Read More
India
Information
Tourism
Transportation
Viral news
World
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ
Ashwani Anilkumar
May 3, 2023
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ സജ്ജമാക്കുന്നു. 359 മീറ്റർ (ഏകദേശം 109 അടി) ഉയരമുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ സിഎൻഎൻ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്. പതിറ്റാണ്ടുകളുടെ നിർമ്മാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- […]Read More
Sariga Rujeesh
April 29, 2023
ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. നൃത്തം ഒരു കലാരൂപം മാത്രമല്ല, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത് വളരെ പ്രയോജനകരമാണ്. ഇത് ആസ്വാദ്യകരവും ഫലപ്രദവുമായ ഫിറ്റ്നസ് വ്യായാമമാണ്. നൃത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും മറ്റ് ആരോഗ്യഗുണങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ വർഷവും ഏപ്രിൽ 29 ന് നൃത്ത ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ പരിശീലിക്കുന്ന വ്യത്യസ്ത നൃത്തരൂപങ്ങളെ ഈ ദിവസം ആദരിക്കുന്നു. അന്താരാഷ്ട്ര നൃത്ത ദിനം കലയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ലോകമെമ്പാടും സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിലൂടെയും […]Read More
Recent Posts
No comments to show.