ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്കും സംഘവും. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്. ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ […]Read More
Sariga Rujeesh
June 28, 2023
ഡയാന രാജകുമാരി ഉപയോഗിച്ചിരുന്നൊരു വസ്ത്രം ലേലത്തിലൂടെ വില്പനയ്ക്കൊരുങ്ങുകയാണ്. ‘സോത്ത്ബീസ്’ എന്ന ആര്‍ട്ട് കമ്പനിയാണ് ലേലം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആഗസ്റ്റ് 31നും സെപ്തംബര്‍ 14നും ഇടയിലായി ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ‘സോത്ത്ബീസ് ഫാഷൻ ഐക്കണ്‍സ് ലേല’ത്തിലാണ് ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തിന് വയ്ക്കുക. 65 ലക്ഷം രൂപ (ഇന്ത്യൻ റുപ്പി)യാണ് ഇതിന് ലേലത്തില്‍ ഇട്ടിരിക്കുന്ന ആദ്യവില. ‘ഞങ്ങള്‍ പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് […]Read More
Sariga Rujeesh
June 24, 2023
ഫുട്ബോൾ സൂപ്പർതാരം ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറാം പിറന്നാൾ. അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച് ലോകഫുട്ബോളിന്റെ അമരക്കാരനായ മെസിക്ക്,കരിയറിലെ ഏറ്റവും ഉന്നതിയിലെത്തിയ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി തന്റെ 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും […]Read More
Sariga Rujeesh
June 23, 2023
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം. ഇന്ന് വൈകീട്ട് […]Read More
Sariga Rujeesh
June 19, 2023
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ സ്പെയിന് ജേതാക്കള്‍. ഫൈനലില്‍ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് സ്പെയിന് കിരീടം നേടിയത്. നിശ്ചിത സമയത്ത് അധികസമയത്തും ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ മെഹറിന്റേയും പെറ്റ്കോവിച്ചിന്റേയും കിക്കുകള്‍ ഉനൈ സൈമണ്‍ തടുത്തത് നിര്‍ണായകമായി. സ്പെയിന്റെ ലപോര്‍ടെയും കിക്ക് പാഴാക്കിയെങ്കിലും നാലിനെതിരെ അഞ്ച് ഗോളിന് സ്പെയിന് ജയം നേടി. സ്പെയിനിന്റെ ആദ്യ നേഷന്‍സ് ലീഗ് കിരീടമാണ്.Read More
Sariga Rujeesh
June 19, 2023
ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത സ്വന്തമാക്കി മലയാളി ലോങ് ജംപ് താരംഎം. ശ്രീശങ്കർ. ദേശീയ അന്തർ സംസ്ഥാന അത്ലറ്റിക്സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യൻഷിപ്പ് യോഗ്യത ദൂരം പിന്നിട്ടത്. യോഗ്യത റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 8.41 മീറ്റർ ചാടാൻ മുരളി ശ്രീശങ്കറിന് കഴിഞ്ഞു. ഇതിനൊപ്പം ഏഷ്യൻ ഗെയിംസ് യോഗ്യതയും മുരളി ശ്രീശങ്കർ ഉറപ്പിച്ചു. ഈ വർഷമാദ്യം ജെസ്വിൻ ആൽഡ്രിൻ നേടിയ ദേശീയ റെക്കോർഡിന് ഒരു സെന്റീമീറ്റർ മാത്രം കുറവായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. 8.42 മീറ്ററാണ് […]Read More
Sariga Rujeesh
June 14, 2023
എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാതാക്കളുടെ ദിനം (WBDD) ആഘോഷിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വമേധയാ പണം നൽകാത്ത രക്തദാതാക്കൾക്ക് അവരുടെ ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന് നന്ദി പറയുന്നതിനും ഈ പരിപാടി സഹായിക്കുന്നു. രോഗികൾക്ക് സുരക്ഷിതമായ രക്തത്തിലേക്കും രക്ത ഉൽപന്നങ്ങളിലേക്കും മതിയായ അളവിൽ പ്രവേശനം നൽകുന്ന ഒരു രക്ത സേവനം ഫലപ്രദമായ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. തങ്ങൾക്ക് അജ്ഞാതരായ ആളുകൾക്ക് വേണ്ടി രക്തം ദാനം ചെയ്യുന്ന നിസ്വാർത്ഥ വ്യക്തികളുടെ […]Read More
Sariga Rujeesh
May 29, 2023
മനുഷ്യന് ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്.Read More
Sariga Rujeesh
May 27, 2023
ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിൽ നിന്നും വന്ന 50 ത് ഓളം വീട്ടമ്മമാരായ മത്സരാർത്ഥികളിൽ നിന്നുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ക്ലാസിക്കൽ കാറ്റഗറിയുടെ കിരീടമാണ് ഡോക്ടർ ഷംല ഹലീമയ്ക്ക് ലഭിച്ചത്. ഇതിൽ ഐക്കോണിക്ക് ഐ വിന്നർ ബെസ്റ്റ് വുമൺ എന്റർപ്രണർ 2023 അവാർഡും ലഭിച്ചു. മികച്ച വനിതാ സംരംഭക ആയും തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ വെച്ചാണ് റോയൽ ഗ്ലോബൽ അച്ചീവർ അവാർഡ് സീസൺ ത്രീ നടന്നത്. അതിൽ ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, കാനഡ, സിംഗപ്പൂർ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുത്തിരുന്നു. […]Read More
Sariga Rujeesh
May 15, 2023
ജനനനിരക്ക് വർധിപ്പിക്കാൻ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് ചൈന. സൗഹാർദ്ദപരമായി കുട്ടികളെ ജനിപ്പിക്കുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിനായി വിവാഹ, പ്രസവ സംസ്കാരത്തിന്റെ ‘ പുതിയ കാലഘട്ടം’ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 20 ലധികം നഗരങ്ങളിൽ ‘ന്യൂ ഇറ’ പൈലറ്റ് പ്രോജക്ടുകൾ ആരംഭിക്കും. ചൈനയുടെ ഫാമിലി പ്ലാനിങ് അസോസിയേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളെ വിവാഹം കഴിക്കാനും കുട്ടികൾക്ക് ജന്മം നൽകാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ജനസംഖ്യാ വർധന പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ആനുകൂല്യങ്ങൾ, […]Read More
Recent Posts
No comments to show.