മുട്ടുകളെയും ഇടുപ്പിലെ എല്ലുകളെയും കൂടുതലായി ബാധിക്കുന്ന രോഗമാണ് സന്ധിവാതം(ആര്‍ത്രൈറ്റിസ്). ഈ രോഗം ബാധിച്ച ആളുകൾക്ക് കൈകളും കാലുകളും ചലിപ്പിക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. എല്ലാ വർഷവും ഒക്ടോബർ 12 ന് ലോക സന്ധിവാത ദിനം ആചരിക്കുന്നു. 1996 ഒക്ടോബർ 12 നാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്. സന്ധികളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ആർത്രൈറ്റിസ്. ഈ രോഗത്തിൽ, വ്യക്തിയുടെ സന്ധികളിൽ വേദനയും അവയിൽ വീക്കവും ഉണ്ടാകുന്നു. സന്ധിവാതം ശരീരത്തിലെ ഏതെങ്കിലും സന്ധികളെയോ ഒന്നിലധികം സന്ധികളെയോ ബാധിക്കാം. സന്ധിവാതം […]Read More
Sariga Rujeesh
October 12, 2022
ലോകകപ്പ് ഫുട്ബോളിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഖത്തര്‍. ഫുട്ബോള്‍ കാണാന്‍ എത്തുന്നവര്‍ക്ക് താമസിക്കാനായി മൂന്നാമതൊരു ക്രൂയിസ് ഷിപ്പ് കൂടി വാടകക്ക് എടുത്തിരിക്കുകയാണ് ഖത്തര്‍ ഇപ്പോൾ. കളി കാണാനെത്തുന്ന എല്ലാവര്ക്കും താമസ സൗകര്യം ഒരുക്കാന്‍ വേണ്ടത്ര ഹോട്ടലുകള്‍ ഖത്തറില്‍ ഇല്ലാത്തതുകൊണ്ടാണ് പുതിയ രീതിയിലുള്ള താമസ സൗകര്യം ഖത്തർ ഒരുക്കിയിരിക്കുന്നത്. ഖത്തറില്‍ തന്നെ താമസിച്ച്, കളി ആസ്വദിക്കണമെന്നുള്ളവര്‍ക്കായി രണ്ട് ക്രൂയിസ് കപ്പൽ ആദ്യമേ ഖത്തർ തയ്യാറാക്കിയിരുന്നു. ഇത് കൊണ്ടും മതിയാകില്ലെന്ന് തോന്നിയതോടെയാണ് മൂന്നാമതൊരു ക്രൂയിസ് കപ്പല്‍ കൂടി വാടകയ്ക്ക് എടുക്കാൻ […]Read More
Sariga Rujeesh
October 11, 2022
ലോകകപ്പ് പോരാട്ടങ്ങൾ സ്റ്റേഡിയത്തേക്കാൾ മികവോടെ കാണികളിലെത്തിക്കാൻ ദോഹ. എച്ച്.ഡി ദൃശ്യ മികവും മികച്ച ഓഡിയോ സംവിധാനവുമായാണ് ലോകകപ്പ് വേളയിൽ ആരാധകർക്ക് കാളി കാണാൻ കൂറ്റൻ സ്ക്രീൻ തയാറാക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനാണ് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നതെന്ന് എന്റർടെയ്ൻമെന്റ് ഇവൻറ്സ് കമ്മിറ്റി അധികൃതർ അറിയിച്ചു. സ്ക്രീൻ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. കോർണിഷിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തായാണ് നീണ്ടു കിടക്കുന്ന സ്ക്രീൻ ഒരുക്കിയത്.Read More
Sariga Rujeesh
October 11, 2022
താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം നോബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി ജന്മ നാടായ പാകിസ്ഥാനിലെത്തി. പ്രളയ ബാധിതരെ സന്ദർശിക്കാനെത്തിയതായിരുന്നു അവർ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുള്ള പ്രചാരണം നടത്തുന്നതിനിടയിലാണ് താലിബാൻ മലാലയുടെ തലയ്ക്ക് നേരെ വെടിയുതിർത്തത്. അന്ന്15 വയസ്സായിരുന്നു മലാലയുടെ പ്രായം. പിന്നീട് മലാലയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയി. മലാലയുടെ തുടർപഠനവും ബ്രിട്ടനിലായിരുന്നു.Read More
Ashwani Anilkumar
October 11, 2022
ഇന്ന് ലോക ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായാണ് എല്ലാ വർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത് ദേശവ്യത്യാസമില്ലാതെ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുവെന്ന ഓർമപ്പെടുത്തലാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.Read More
Sariga Rujeesh
October 10, 2022
ലോക മാനസികാരോഗ്യ ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ആഘോഷിക്കുന്നു. കൊറോണ വൈറസ് (COVID 19) മഹാമാരി ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടാണ് 2022 ലെ ലോക മാനസികാരോഗ്യ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. ഈ ദിവസം മാനസികാരോഗ്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുന്നു. മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം […]Read More
Sariga Rujeesh
October 10, 2022
വെനസ്വലെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര് മരിക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പ്രദേശത്തെ അഞ്ച് നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ മറ്റ് മൂന്ന് കേന്ദ്ര സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് വെനസ്വലെ ഇപ്പോള്‍.Read More
Ashwani Anilkumar
October 10, 2022
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം മൂന്ന് യുഎസ് ഗവേഷകർക്ക്. ബെൻ എസ് ബെർനാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവർക്ക് നൽകുന്നതായി റോയൽ സ്വീഡീഷ് അക്കാദമിയിലെ നൊബേൽ പാനൽ പ്രഖ്യാപിച്ചു.ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അർഹരാക്കിയത്.Read More
Ananthu Santhosh
October 5, 2022
ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. പനിയ്ക്കും ചുമയ്ക്കുമായി നല്കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. അവിശ്വസനീയമായ അളവില്‍ കമ്പനി മരുന്നുകളില്‍ ഡൈഎതിലിന്‍ ഗ്ലൈകോളും എഥിലിന്‍ ഗ്ലൈക്കോളും ചേര്‍ക്കുന്നതായാണ് ലോകാരോഗ്യ […]Read More
Harsha Aniyan
October 5, 2022
മുൻ കേരള മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുടെ അനുസ്മരണത്തോടനുബന്ധിച്ചു റൂവി കെഎംസിസി സംഘടിപ്പിച്ച രക്തദാന ക്യാപും സൗജന്യ മെഡിക്കൽ പരിശോധനയും വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ ബദ്ർ സമ ഹോസ്പിറ്റൽ ഹാളിൽ നടന്നു. മെഡിക്കൽ പരിശോധനക്കു ശേഷം ക്യാംപിൽ നിന്നു യോഗ്യരായ എഴുപത്തി മൂന്നു പേർ ഒമാൻ ആരോഗ്യവകുപ്പിന് കീഴിലുള്ള രക്ത ബാങ്കിലേക്ക് രക്തം നൽകി. രക്തം നൽകിയ മുഴുവൻ പേർക്കും ഒമാനിലെ മുഴുവൻ ബദ്ർ അൽ സമ ഹോസ്പിറ്റലിലും കൺസൾട്ടേഷൻ ഫീ […]Read More
Recent Posts
No comments to show.