നൈജീരിയയിലുണ്ടായ പ്രളയത്തിൽ 600ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 13 ലക്ഷത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചെന്ന് മാനുഷികകാര്യ മന്ത്രി സാദിയ ഉമർ ഫാറൂഖ് പറഞ്ഞു. ചില സംസ്ഥാന സർക്കാറുകൾ വെള്ളപ്പൊക്കത്തെ നേരിടാൻ തയ്യാറാകാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. 82,000ലധികം വീടുകളും 110,000 ഹെക്ടർ കൃഷിയിടങ്ങളും പ്രളയത്തിൽ പൂർണ്ണമായും നശിച്ചു.Read More
Ananthu Santhosh
October 17, 2022
യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പ്രകടന പത്രികയുമായി സ്വതന്ത്ര സ്ഥാനാർത്ഥി മൈക്ക് ഇറ്റ്കിസ്. സെക്സിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പ്രകടന പത്രിക അമേരിക്കയിൽ പുതിയ ചർച്ചക്ക് തുടക്കമിട്ടു. സെക്സ് പോസിറ്റീവ് സമീപനമാണ് തന്റെ വാഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. പ്രകടന പത്രികക്ക് ഉറപ്പുനൽകാനായി 13 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെക്സ് വീഡിയോ പോൺ ഹബിൽ പുറത്തിറക്കുകയും ചെയ്തു 53-കാരൻ. സൈബർ സുരക്ഷാ വിദഗ്ധനായ ഇറ്റ്കിസ് ന്യൂയോർക്കിലെ 12-ആം ഡിസ്ട്രിക്റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും […]Read More
Sariga Rujeesh
October 16, 2022
ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനംആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ആരെയും പിന്നിലാക്കരുത് (Leave no one behind) എന്നതാണ് 2022ലെ ഭക്ഷ്യദിന സന്ദേശം. എല്ലാവര്ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം. ദാരിദ്ര്യത്തിനും […]Read More
Sariga Rujeesh
October 16, 2022
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്. ഷി ജിൻ പിങ് തന്നെ തുടർച്ചയായ മൂന്നാം വട്ടവും പ്രസിഡന്റായി അധികാരം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടു തവണ മാത്രമേ അധികാരത്തിലേറാവൂ എന്ന ചട്ടം 2018 -ൽ ഷി ജിൻ പിങിന് വേണ്ടി റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ആജീവനാന്തം അധികാരക്കസേരയിൽ തുടരാനുള്ള സാധ്യതയാണ് 69 -കാരനായ അദ്ദേഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നത്.Read More
Ashwani Anilkumar
October 13, 2022
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. ഏകദേശം 9 റോക്കറ്റുകൾ വര ഗ്രീൻ സോണിൽ പതിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല.Read More
Sariga Rujeesh
October 13, 2022
യുക്രൈന് ജനത നേരിടുന്ന പീഡനത്തില്‍ അവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ ഹൃദയം എന്നും അവര്‍ക്കൊപ്പമായിരുന്നു. പ്രത്യേകിച്ച് നിരന്തരമായി ബോംബിങ് നടക്കുന്ന മേഖലയില്‍ താമസിക്കുന്നവര്‍ക്കൊപ്പമെന്നാണ് മാര്‍പാപ്പ ബുധനാഴ്ച നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വ്യക്തമാക്കിയത്. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം പുനസ്ഥാപിക്കണെമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. റഷ്യയുടെ യുക്രൈന് അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നിരവധി തവണയാണ് സമാധാനം പുലർത്തണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും മാര്‍പാപ്പ ആവശ്യപ്പെടുന്നത്. ന്യൂക്ലിയര്‍ പോരാട്ടങ്ങളിലേക്ക് യുദ്ധം ഉയരുമോയെന്ന ഭീതിയും മാര്‍പാപ്പ അറിയിച്ചു.Read More
Sariga Rujeesh
October 13, 2022
ഹജ്ജിനുള്ള പ്രായപരിധി കൊവിഡ് പശ്ചാത്തലത്തിൽ 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ് നിർവഹിക്കാൻ ഇത് സഹായകമാകും. ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ ഇപ്പോൾ അനുമതിയുണ്ട്.Read More
Sariga Rujeesh
October 13, 2022
ഇന്ന് ലോക കാഴ്ച ദിനം. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ നേത്രദിന സന്ദേശം. ഒക്ടോബർ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങൾ, നേത്രദാനം എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷൻ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ […]Read More
Ashwani Anilkumar
October 12, 2022
കോവിഡ്-19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതിനെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കി. ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെൻയാംഗ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയത്. 12 ദിവസത്തിനുള്ളിൽ ഈ നഗരത്തിൽ ഏതാണ്ട് 2000ത്തിൽ അധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്നർ മംഗോളിയ പ്രദേശവും തലസ്ഥാനമായ ഹോഹോട്ട് നഗരത്തിലേക്ക് ചൊവ്വാഴ്ച മുതൽ പുറത്തു നിന്നുള്ള ആളുകളെയും വാഹനങ്ങളെയും കടത്തി വിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
Ashwani Anilkumar
October 12, 2022
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡേവിഡ് വാർണർ തലയടിച്ച് വീണു. ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 15-ാം ഓവറിൽ മൊയീൻ അലിയുടെ ഷോട്ടാണ് വാർണറുടെ നേർക്ക് വന്നത്. എന്നാൽ പിന്നോട്ടോട് ചാടി ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വാർണറുടെ ലാൻഡിംഗ് പിഴക്കുകയായിരുന്നു . തലയുടെ പിൻവശം നിലത്തടിച്ചതോടെ ഫിസിയോ ഓടിയെത്തി വാർണറെ പരിശോധിച്ചു. പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ താരം കൺകഷൻ വിജയിച്ച് ബാറ്റിംഗിന് തിരിച്ചെത്തി. എന്നാൽ 11 പന്തിൽ വെറും 4 റൺസേ […]Read More
Recent Posts
No comments to show.