ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.Read More
Sariga Rujeesh
October 23, 2022
ചൈനീസ് പ്രസിഡന്റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. പാർട്ടി സ്ഥാപകൻ മാവോ സെതൂങ്ങിന് ശേഷം ഏറ്റവും കരുത്തുറ്റ നേതാവായി ഷി ജിൻ പിങ് ഉയർന്നിരിക്കുകയാണ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻ പിങ് പ്രതികരിച്ചു. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. ബെജിയിംഗിലെ ഒരാഴ്ച്ചത്തെ നീണ്ട സമ്മേളനത്തിന് ശേഷമാണ് ഷി ജിൻ പിങ്ങിനെ […]Read More
Sariga Rujeesh
October 23, 2022
ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശകരമായ ജയം. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വൻ വൻ തകർച്ചയോടെയാണ് തുടങ്ങിയത്. ഏഴാം ഓവർ ആയപ്പോഴേക്കും 31 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ കെ.എൽ രാഹുൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ നാല് റൺസ് വീതമെടുത്ത് പുറത്തായപ്പോൾ, സൂര്യകുമാർ യാദവ് 15ഉം അക്സർ പട്ടേൽ രണ്ടും റൺസെടുത്ത് മടങ്ങി. ഇതിന് ശേഷമാണ് കോഹ്ലി-പാണ്ഡ്യ കൂട്ടുകെട്ട് വന്നത്. അതോടു കൂടി ഇന്ത്യ വിജയത്തിലേക്ക് […]Read More
Sariga Rujeesh
October 22, 2022
ആദ്യ ആഗോള മാധ്യമസമ്മേളനംഅബുദാബിയിൽ. നവംബര്‍ 15 മുതല്‍ 17 വരെ നടക്കും. പരമ്പരാഗത മാധ്യമങ്ങളുടെ തകര്‍ച്ചയും മാധ്യമമേഖലയുടെ അതിജീവനവും ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. അബുദാബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശത്തു നിന്നുള്ള മാധ്യമപ്രവര്‍ത്തകരും വിദഗ്ധരും അടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍, നിര്‍മിതബുദ്ധി, സാങ്കേതിക വിദ്യ, മാധ്യമമേഖലയിലെ സര്‍ഗാത്മകത, മാധ്യമപ്രവര്‍ത്തനം, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധിഷ്ഠിതമായ ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാവും.Read More
Harsha Aniyan
October 22, 2022
ഐസിസി ട്വന്റി 20 ലോകകപ്പിന്റെ എട്ടാം എഡീഷന് ഇന്ന് ഓസ്ട്രേലിയിൽ തുടക്കം. യോഗ്യത റൗണ്ട് കടന്നെത്തിയ നാലു ടീമുകളടക്കം രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ലോകകപ്പിനായി ഏറ്റുമുട്ടുന്നത്. സിഡ്നിയിൽ ഉച്ചയ്ക്ക് 12.30 നു നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലൻഡിനെ നേരിടും. പെർത്തിൽ വൈകിട്ട് 4.30 മുതൽ നടക്കുന്ന രണ്ടാം മൽസരത്തിൽ അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മൽസരം നാളെ ഉച്ചയ്ക്ക് 1.30 മുതൽ പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഒന്നിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലണ്ട്, […]Read More
Sariga Rujeesh
October 21, 2022
ദീപാവലി ദിനത്തിൽ ന്യൂയോർക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത വർഷം മുതൽ അവധി പ്രാബല്യത്തിൽ വരുമെന്ന് മേയർ എറിക് ആദംസ് വ്യക്തമാക്കി. ന്യൂയോർക്ക് അസംബ്ലി അംഗം ജെനിഫർ രാജ്കുമാറും ന്യൂയോർക്ക് സിറ്റി സ്കൂൾ ചാൻസലർ ഡേവിഡ് ബാങ്ക്സും മേയർ എറിക് ആദംസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവധി നൽകാൻ തീരുമാനിച്ചത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. പൊതു അവധി നൽകാനുള്ള തീരുമാനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കൗൺസിൽ ജനറൽ രൺദീർ ജെയ്സ്വാൾ നന്ദി പറഞ്ഞു.Read More
Ananthu Santhosh
October 20, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല […]Read More
Sariga Rujeesh
October 19, 2022
ഇന്ത്യൻ ഓഹരി വിപണി ഉയർന്നു. ക്രൂഡ് വിലയിടിവും വിദേശ നിക്ഷേപവും വിപണിയെ പിന്തുണച്ചു. മുൻനിര സൂചികകളായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 17,550 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഉയർന്ന് 59,212 ലെവലിൽ വ്യാപാരം നടത്തി. വിപണിയിൽ ഇന്ന് ഏകദേശം 1322 ഓഹരികൾ മുന്നേറി. 567 ഓഹരികൾ നഷ്ടത്തിലാണ്. 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.Read More
Sariga Rujeesh
October 18, 2022
കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുത്ത് ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആളുകളുടെ വീട്ടുപടിക്കൽ ഇതോടെ കഞ്ചാവ് എത്തും എന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്ലിയുമായി സഹകരിച്ച് കൊണ്ടാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുക. ടൊറന്റോ പ്രദേശത്തെ റീട്ടെയിലർമാരുമായി ഇതിനോടകം ചർച്ച നടന്നു കഴിഞ്ഞു. ഊബർ ഡ്രൈവർമാർക്ക് പകരം റീട്ടെയിലർമാരുടെ സ്റ്റാഫുകളായിരിക്കും കഞ്ചാവ് ആവശ്യക്കാരുടെ വീട്ടു പടിക്കൽ എത്തിക്കുക. ടൊറന്റോയിൽ കഞ്ചാവ് വേണം എന്ന് ആഗ്രഹിക്കുന്ന […]Read More
Sariga Rujeesh
October 18, 2022
ഇന്ധന വില കുറച്ച് ശ്രീലങ്ക. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്. പെട്രോളിന് 40 രൂപയാണ് കുറച്ചത്. ഈ വർഷം സമ്പദ്വ്യവസ്ഥ അഭൂതപൂർവമായ 9.2% ചുരുങ്ങുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്. ഈ മാസം ആദ്യം സമാനമായ 10% കുറച്ചിരുന്നു. പിന്നാലെ തിങ്കളാഴ്ച രാത്രി മുതൽ പെട്രോൾ വില ലിറ്ററിന് 40 രൂപ കുറച്ച് 370 രൂപ ആക്കുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.Read More
Recent Posts
No comments to show.