നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി. “ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്നേഹിയാണ് നരേന്ദ്ര മോദി” മോസ്കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ […]Read More
Sariga Rujeesh
October 27, 2022
യുഎസ്സിൽ ഗവർണറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടവർക്ക് തടവുശിക്ഷ. യു എസ് സംസ്ഥാനമായ മിഷിഗണിലെ ഡെമോക്രാറ്റിക് ഗവർണറായ ഗ്രെച്ചെൻ വിറ്റ്മെറിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്. ജോസഫ് മോറിസൺ (28), പീറ്റെ മ്യൂസികോ (44), പോൾ ബെല്ലർ (23) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവർക്ക് സംഘാംഗത്വം, തോക്കുകൾ നിയമം ലംഘിച്ച് കയ്യിൽ വെക്കുക, ടെററിസത്തെ പ്രോത്സാഹിപ്പിക്കുന്ന ആയുധങ്ങൾ കയ്യിൽ വയ്ക്കുക തുടങ്ങിയ കുറ്റങ്ങൾ ചാർത്തി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 20 വർഷം ഇവർ തടവിൽ കഴിയേണ്ടി വരും. ഗവർണറെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് 2020 […]Read More
Sariga Rujeesh
October 26, 2022
ഇന്തോനേഷ്യയിൽ ഒരു സ്ത്രീയെ പെരുമ്പാമ്പ് അങ്ങനെ തന്നെ വിഴുങ്ങി. പാമ്പിന്റെ വയറ് കീറി അവരുടെ ദേഹത്തിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 54 -കാരിയായ ജഹ്റ ഞായറാഴ്ച ജാംബി മേഖലയിലെ ഒരു തോട്ടത്തിൽ റബ്ബർ ശേഖരിക്കാൻ പോയതാണ്. അവർ വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് പ്രദേശത്ത് തിരയുകയായിരുന്നു. എന്നാൽ, ഭാര്യയുടെ ചെരിപ്പുകൾ, ജാക്കറ്റ്, ശിരോവസ്ത്രം, കത്തി എന്നിവ മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചത്. അതേ തുടർന്ന് മടങ്ങിയ അദ്ദേഹം പിറ്റേ ദിവസം ഒരു സംഘം ആളുകളുമായി വിശദമായ തിരച്ചിലിന് ഇറങ്ങി. […]Read More
Sariga Rujeesh
October 26, 2022
ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് പാർട്ടി എംപി സുവെല്ല ബ്രേവർമാനെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മന്ത്രിസഭയിൽ വീണ്ടും ആഭ്യന്തര മന്ത്രിയായി ചുമതലയേൽക്കുകയാണ് സുവെല്ല ബ്രേവർമാൻ. നേരത്തെ ലിസ് ട്രസ് മന്ത്രിസഭയിൽ ഇതേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുവെല്ല ഔദ്യോഗിക രേഖ സ്വന്തം ഇമെയിൽ മുഖാന്തരം അയച്ചെന്ന നിയമലംഘനം കാരണം രാജി വെക്കേണ്ടി വരികയായിരുന്നു. ഇത് കഴിഞ്ഞ് കേവലം 6 ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഇവരുടെ തിരിച്ചുവരവ്.Read More
Ashwani Anilkumar
October 25, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.Read More
Ashwani Anilkumar
October 25, 2022
ലോകത്തെ ഏറ്റവും ‘വൃത്തിയില്ലാത്ത മനുഷ്യൻ’ മരിച്ചു. ഇറാൻ സ്വദേശിയായ 94കാരൻ അമു ഹാജിയാണ് മരിച്ചത്. ഇദ്ദേഹം കുളിച്ചിട്ട് പതിറ്റാണ്ടുകളായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.അവിവാഹിതനായ ഇദ്ദേഹം കൈ കഴുകിയിട്ട് തന്നെ 50 വർഷം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗബാധിതനാകും എന്ന ഭയത്താലാണ് ഇദ്ദേഹം പതിറ്റാണ്ടുകളായി കുളിക്കാതിരുന്നത്. മാസങ്ങൾക്ക് മുൻപ് ഇദ്ദേഹത്തെ കുളിപ്പിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന് മുൻകൈയെടുത്തത് വാർത്തയായിരുന്നു.Read More
Ananthu Santhosh
October 24, 2022
നാല് വയസുകാരന് കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചതിന് പിന്നാലെ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. ഡൊറോത്തി അനറ്റ് ക്ലെമന്റ് എന്ന മുപ്പതുകാരിക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മകന് ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും അവശ്യ സേവനത്തിന്റെ സഹായം തേടാതിരുന്നതിനാലാണ് ഡൊറോത്തിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ജൂറിയെ പ്രേരിപ്പിച്ചത്. അവശ്യസേവന സര്‍വ്വീസുകളുടെ സഹായം ഉചിതമായ സമയത്ത് ലഭിച്ചിരുന്നുവെങ്കില്‍ നാല് വയസുകാരന് രക്ഷപ്പെടാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മെയ് ആറിനാണ് ഡൊറോത്തിയുടെ […]Read More
Ananthu Santhosh
October 24, 2022
അസര്ബൈജാന് മേഖലയില്‍ നിന്ന് ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 10 ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയതെന്നാണ് ഇറാന് വാദിക്കുന്നത്.ഏറെക്കാലമായി ബദ്ധ വൈരികളായ രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും. ഇസ്രയേലിന് എതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.Read More
Ananthu Santhosh
October 24, 2022
ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് നാൽപ്പത്തി […]Read More
Sariga Rujeesh
October 24, 2022
ഇന്ന് ഐക്യരാഷ്ട്ര ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ (UN) സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോകം ഐക്യരാഷ്ട്രദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്രസ്ഥാപനമാണ് ഐക്യരാഷ്ട്രസഭ.രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധം വികസിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം കൈവരിക്കുന്നതിലും രാജ്യങ്ങളുടെ ഏകോപന കേന്ദ്രമാകുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.യുദ്ധത്തില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക, സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് […]Read More
Recent Posts
No comments to show.