ചൈനയിലെ വിവിധ പട്ടണങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ചൈനീസ് സര്‍ക്കാറിന്റെ സീറോ-കോവിഡ് നയമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ച പത്തോളം പേര് മരിച്ച തീപിടിത്തം പൊതുജന രോഷം കൂടാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടത്തില്‍ രക്ഷാപ്രവർത്തനം വൈകാന്‍ കാരണമായത് കോവിഡ് ലോക്ക്ഡൗണാണ് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ചൈനീസ് അധികൃതർ നിഷേധിക്കുന്നു.Read More
Sariga Rujeesh
November 27, 2022
റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കൈകള്‍ പർപ്പിൾ നിറത്തിൽ. പുടിനും, ക്യൂബന്‍ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനലും കഴിഞ്ഞ ചൊവ്വാഴ്ച കൂടികാഴ്ച നടത്തിയിരുന്നു. പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാനും, പൊതു ശത്രുവായ വാഷിംഗ്ടണിനെതിരെ ഒന്നിച്ച് നില്‍ക്കാനും ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തി. എന്നാൽ, സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത് മിസ്റ്റർ പുടിന്റെ കൈകളാണ്. റഷ്യന്‍ ക്യൂബന്‍ നേതാക്കളുടെ പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോട്ടോകളിലും വീഡിയോകളിലും റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കൈകള്‍ പർപ്പിൾ നിറത്തിലാണ് കാണുന്നത്. ഇത് കുറച്ചുകാലമായി പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള […]Read More
Sariga Rujeesh
November 22, 2022
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ തുടർച്ചയുള്ള സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ദുബൈ അൽ ഖുദ്രയിലെ സൈക്കിൾ ട്രാക്ക്. 80.6 കിലോമീറ്റർ പാതയൊരുക്കിയാണ് ഗിന്നസ് റെക്കോഡ് തിരുത്തിയെഴുതിയത്. 2020ൽ 33 കിലോമീറ്ററായിരുന്നപ്പോൾ എഴുതിയെടുത്ത റെക്കോഡാണ് തിരുത്തിയത്. ഈ സൈക്കിൾ പാതക്കൊപ്പം 135 കിലോമീറ്റർ ദൈർഘ്യമുള്ള ഉപപാതകളുമുണ്ട്. വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, റസ്റ്റാറന്റുകൾ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ ദീർഘ ദൂര പാതയിലുണ്ട്. സ്വന്തമായി സൈക്കിളില്ലാത്തവർക്ക് ഇവിടെയെത്തിയാൽ സൈക്കിൾ വാടകക്കെടുക്കാം. അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കാൻ 30 ഇടങ്ങളിൽ എമർജൻസി ഫോൺ […]Read More
Sariga Rujeesh
November 20, 2022
ക്ലിയോപാട്രയുടെ ശവകുടീരത്തിനായുള്ള പര്യവേഷണത്തിനിടയിലായിരുന്നു ഡൊമിനിക്കന്‍ റിപബ്ളിക്കിലെ സാന്റോ ഡൊമിന്‍ഗോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സംഘം ‘ജ്യോമിതീയ വിസ്മയം’ എന്ന് വിളിക്കാവുന്ന തരത്തില്‍ മാസ്മരികമായി തുരങ്കം കണ്ടെത്തിയത്. പുരാതന നഗരമായ തപോസിരിസ് മാഗ്നയിലെ കാലപ്പഴക്കം മൂലം ഏറെയും തകര്‍ന്ന് കാണപ്പെടുന്ന ഒരു ക്ഷേത്രത്തിനടിയില്‍ നിന്നാണ് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 13 മീറ്റര്‍ താഴ്ചയില്‍ പാറയില്‍ കൊത്തിയെടുത്ത തുരങ്കം കണ്ടെത്തിയത്. തുരങ്കത്തിന് ഏകദേശം 1,305 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവുമുണ്ട്. ആല്‍ബസ്റ്റാര്‍ കൊണ്ട് നിര്‍മിച്ച രണ്ട് തലകള്‍ ക്ഷേത്രത്തിന്റെ […]Read More
Sariga Rujeesh
November 20, 2022
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്റെ പുതിയ സിഇഒ ഇലോൺ മസ്കിന്റേതാണ് തീരുമാനം. ട്രംപിന്റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയായിരുന്നു നടപടി. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മാസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി. 5 മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ […]Read More
Sariga Rujeesh
November 20, 2022
ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന് ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം […]Read More
Sariga Rujeesh
November 19, 2022
പറന്നുയരുന്നതിനിടെ വിമാനവും ട്രക്കും കൂട്ടിയിടിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരിച്ചു. പെറുവിൽ പ്രദേശിക സമയം വൈകീട്ട് 3.25ഓടെയാണ് സംഭവം. ലാറ്റാം വിമാന കമ്പനിയുടെ എൽ.എ 2213 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലിമയിൽ നിന്ന് ജൂലിയാക്കയിലേക്കുള്ള വിമാനം പറന്നുയരുന്നതിനിടെ റൺവെയിൽ അഗ്നിരക്ഷാ സേനയുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 102 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും വിമാനത്താവളത്തിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി.Read More
Sariga Rujeesh
November 19, 2022
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെന്ന് കരുതപ്പെടുന്ന 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിലെ വീട്ടിൽ വച്ച് അന്തരിച്ചു. പ്രാദേശിക കലൻജിൻ ഭാഷയിൽ മുത്തശ്ശി എന്നർത്ഥം വരുന്ന “ഗോഗോ” എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ബുധനാഴ്ചത്തെ ക്ലാസില്‍ പങ്കെടുത്ത ശേഷം പ്രിസില്ല സിറ്റിയെനിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രിസില്ല സിറ്റിയെനിയും അവരുടെ 12 വയസുള്ള സഹപാഠികളും അടുത്ത ആഴ്ച ആരംഭിക്കാനിരുന്ന അവസാന വര്‍ഷ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. സിറ്റിനേയിയുടെ […]Read More
Ananthu Santhosh
November 15, 2022
തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി. രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ മുതലായവയ്ക്ക് പ്രയോജനപ്പെടുത്താനായി തന്റെ സമ്പത്തിന്റെ വലിയ ഭാഗം വിട്ടുനല്‍കുമെന്നാണ് ജെഫ് ബെസോസ് വെളിപ്പെടുത്തിയിരിക്കുന്നത്. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തല്‍. 124.1 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടി രൂപയിലേറെയാണ് ജെഫ് ബെസോസിന്റെ ആസ്തി. ഇതിന്റെ വലിയ ഒരു ഭാഗം ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. ഫോര്‍ബ്സ് പട്ടിക പ്രകാരം […]Read More
Harsha Aniyan
November 15, 2022
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടതായി റിപ്പോർട്ട് 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ […]Read More
Recent Posts
No comments to show.