സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാടും ആണ് യെല്ലോ അലർട്ട് ഉള്ളത്. കൂടാതെ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിലനിൽക്കുന്ന ചക്രവാതചുഴികൾ ആണ് മഴ സജീവമാകാൻ കാരണം. ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി […]Read More
Ashwani Anilkumar
October 13, 2022
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.Read More
Sariga Rujeesh
October 13, 2022
അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കാൻ ആരംഭിക്കുന്നതോടെ ഡൽഹിയിലെ മലിനീകരണ തോത് അപകടകരമാംവിധം ഉയരാൻ സാധ്യതയുണ്ടെന്ന് സ്വീഡനിലെ ഗോതേൺബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞനും പ്രൊഫസറുമായ ഡോ. രവികാന്ത് പഥക് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരും ഗവേഷകരും ഡൽഹി ഐഐടിയിൽ ഒത്തുകൂടിയിരുന്നു. മലിനീകരണതോത് ഉയരുന്നതിന്റെ സാധ്യതകൾ പരിശോധിച്ച ഇവർ വിവിധ ഇടങ്ങളിലെ കർഷകർ ഒരുമിച്ച് വൈക്കോൽ കത്തിക്കാൻ ആരംഭിക്കുകയും ഇത് ദോഷകരമായ മാലിന്യങ്ങൾ വായുവിലേക്ക് അയക്കാൻ ഇടയാക്കുമെന്നും അറിയിച്ചു. […]Read More
Sariga Rujeesh
October 10, 2022
വെനസ്വലെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര് മരിക്കുകയും 52 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. കനത്ത മഴയില്‍ പ്രദേശത്തെ അഞ്ച് നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ വെള്ളപ്പൊക്കത്തില്‍ മറ്റ് മൂന്ന് കേന്ദ്ര സംസ്ഥാനങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് വെനസ്വലെ ഇപ്പോള്‍.Read More
Sariga Rujeesh
October 4, 2022
സംസ്ഥാനത്ത് മഴ ശക്തമാവാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാനാണ് കൂടുതല്‍ […]Read More
Recent Posts
No comments to show.